പഞ്ചാബിന്റെ മണ്ടൻ തീരുമാനത്തെ വിമർശിച്ച് ഹർഭജൻ, സ്വർണം കൈയിൽ വെച്ചിട്ട് പഞ്ചാബ് വെള്ളിയുമായി കളിക്കുന്നു

ന്നലെ നടന്ന മത്സരത്തിൽ ഡൽഹിക്ക് എതിരെ പഞ്ചാബ് ദയനീയമായി പരാജയപ്പെട്ടിരുന്നു. കോവിഡ് ബുദ്ധിമുട്ടുകളെ അതിജീവിച്ച് എത്തിയ ഡൽഹിയുടെ ഉയർത്തെഴുനേൽപ്പ് ആയിരുന്നു ആയിരുന്നു വിജയം എന്നും പറയാം.

എന്നാൽ പഞ്ചാബ് മാനേജ്‌മന്റ് എടുത്ത ചില മണ്ടത്തരങ്ങളായ തീരുമാനം ആയിരുന്നു തോൽവിക്ക് കാരണം എന്ന വിമർശനവമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ്

“ഫോമിലുള്ള ശ്രീലങ്കൻ ഭാനുക രാജപക്‌സെയെ ഒഴിവാക്കിയ തീരുമാനമാണ് താരത്തെ ചൊടിപ്പിച്ചത്. “വെറും മൂന്ന് കളികളിൽ രാജപക്‌സെ 230.56 സ്‌ട്രൈക്ക് റേറ്റിൽ 83 റൺസ് നേടിയ താരത്തെ എന്തിനാണ് ഒഴിവാക്കിയത് . മൂന്നാം നമ്പറിൽ നിർണായകമായ പ്രകടനങ്ങൾ നടത്താൻ അയാൾക്ക് സാധിച്ചിട്ടുണ്ട് . എന്നാൽ, ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോ സെലക്ഷനിൽ എത്തിയതോടെ രാജപക്‌സെയെ ടീമിൽ നിന്ന് ഒഴിവാക്കി. ഇത് ശരിയായ തീരുമാനം ആയിരുന്നില്ല.”

” ഫോമിലുള്ള ഒരു കളിക്കാരനെ നിങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. ബെയർസ്റ്റോവിനുവേണ്ടി അവനെ ഒഴിവാക്കിയിട്ട് ബെയർസ്റ്റോ വലിയ റൺസ് നേടുമെന്ന് കരുതുകയും ചെയ്യുമ്പോൾ, അത് നടക്കില്ല. ഫോമിലുളള താരം ടീമിൽ ഉള്ളപ്പോൾ സീനിയർ താരത്തെ ഒഴിവാക്കിയാലും തെറ്റില്ല അതിൽ.”