ലക്ഷ്മണ്‍ പൊട്ടിത്തെറിച്ച നിമിഷം മറക്കാനാകുമോ, ഓജ ആഘോഷിക്കപ്പെടാതെ പോയ പോരാളിയായിരുന്നു

ഇന്ത്യന്‍ താരം പ്രഖ്യാന്‍ ഓജ തന്റെ 33ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത് ക്രിക്കറ്റ് ലോകത്തിന് ഓര്‍മ്മകളിലേക്ക് മടങ്ങാനുളള ഒരു കാരണമായി. ഇന്ത്യയ്ക്കായി 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ താരമാണ് ഓജ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.

ഓജയുടെ വിരമിക്കലിന്റെ പശ്ചാത്തലത്തില്‍ ഫെയ്‌സ്ബുക്കിലെ പ്രമുഖ കായി ഗ്രൂപ്പുകളില്‍ ഒന്നായ സ്‌പോട്‌സ് പാരഡൈസോ ഗ്രൂപ്പില്‍ അഖില്‍ എഎസ് നിലമേല്‍ എഴുതിയ ചെറുകുറിപ്പ്.

പ്രഖ്യാന്‍ ഓജ വിരമിച്ചു…….

ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ്പും 24 ടെസ്റ്റില്‍ 113 വിക്കറ്റും നേടിയ ബൗളറാണ്… മൂന്ന് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ പ്ലേയര്‍…..

സച്ചിന്റെ അവസാന ടെസ്റ്റില്‍ നേടിയ 10 വിക്കറ്റും മാന്‍ ഓഫ് ദി മാച്ചും അയാളുടെ കരിയറിലെ നല്ല നിമിഷങ്ങളില്‍ ഒന്നാകും…..

എന്നാലും ഓജ എന്ന പേര് നല്‍കുന്ന ആദ്യ ഓര്‍മ ആ മൊഹാലി ടെസ്റ്റാണ്….

ഓസീസ് നിരയെ 81 റണ്‍സ് കൂട്ടി ചേര്‍ത്തു ഒന്‍പതാം വിക്കറ്റില്‍ വിവിഎസ് ലക്ഷ്മണും ഇഷാന്തും വെല്ലു വിളിച്ചതും ഇഷാന്ത് പുറത്തായി വിജയത്തിലേക്ക് 11 റണ്‌സിന്റെ ദൂരം ഉള്ളപ്പോള്‍ അവസാന ബാറ്റ്‌സ്മാനായി ഓജ വരുന്നതും പേടിയോടെയാണ് കണ്ടത്….

ഓജ മിസ്റ്റേക്ക് വരുത്തുന്നതും റണൗട്ടില്‍ നിന്നും ഭാഗ്യത്തില്‍ രക്ഷപെട്ട ലക്ഷ്മണ്‍ തന്റെ സൗമ്യത വിട്ട് ദേഷ്യം പ്രകടിപിക്കുന്നതുമൊക്കെ മറക്കാന്‍ കഴിയില്ല….

ഒടുവില്‍ ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മികച്ച വിജയങ്ങളില്‍ ഒന്നില്‍ ഓജ അന്ന് പങ്കാളിയായി….ബാറ്റുമായി അയാള്‍ വിജയശേഷം ആഘോഷിക്കുന്നത് പിറ്റേന്ന് പത്രങ്ങള്‍ ആഘോഷിച്ച കാഴ്ചകളില്‍ ഒന്നായിരുന്നു…..

ഓജ അസാധാരണ ടാലന്റുള്ള ബൗളര്‍ ആയിരുന്നു എന്ന് തോന്നിയിട്ടില്ല….അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ബെറ്റര്‍ ആയ ബൗളിംഗ് ഓപ്ഷനുകള്‍ എത്തിയപ്പോള്‍ അയാള്‍ക്ക് പിന്നിലേക്ക് മാറേണ്ടി വന്നു….

പക്ഷേ ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തിളക്കമേറിയ കുറച്ചു നിമിഷങ്ങളില്‍ അയാളും പങ്കാളിയായിരുന്നു….

Read more

Happy Retirement life pragyan ojha