അര്‍ദ്ധ ശതകം തികച്ച് വിരാട്; ആര്‍സിബിക്ക് കുതിപ്പ്

ആര്‍സിബിക്ക് കുതിപ്പ്്ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും സഹ ഓപ്പണര്‍ ദേവദത്ത് പടിക്കലും അര്‍ദ്ധ ശതകങ്ങളുമായി മിന്നിയപ്പോള്‍ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കൂറ്റന്‍ സ്‌കോറിലേക്ക് കുതിക്കുന്നു. 14 ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ 114/1 എന്ന നിലയിലാണ് ആര്‍സിബി പടിക്കല്‍ (56 നോട്ടൗട്ട്) എബി ഡിവില്ലിയേഴ്‌സ് (2 നോട്ടൗട്ട്) എന്നിവര്‍ ക്രീസില്‍.

ദീപക് ചഹര്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ടു ബൗണ്ടറികള്‍ പറത്തിയ വിരാട് പ്രതീക്ഷനിര്‍ഭരമായ തുടക്കമാണിട്ടത്. പടിക്കലും ചഹറിനെ ആ ഓവറില്‍ ഒരു തവണ അതിര്‍ത്തികടത്തി. പിന്നീട് ഏറെ നേരം സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ക്ക് യാതൊരു പഴുതും നല്‍കാതെ കളിച്ച കോഹ്ലിയും പടിക്കലും ആര്‍സിബിയുടെ സ്‌കോര്‍ നില ഉയര്‍ത്തി ക്കൊണ്ടിരുന്നു.

Read more

പതിനാലാം ഓവറിന്റെ രണ്ടാം പന്തില്‍ കോഹ്ലിയെ ഡ്വെയ്ന്‍ ബ്രാവോ രവീന്ദ്ര  ജഡേജയുടെ കൈകളിലെത്തിച്ചു. 53 റണ്‍സുമായി വിരാടിന്റെ മടക്കം. ആറു ഫോറുകളും ഒരു സിക്‌സും കോഹ്ലിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ദേവദത്തുമൊത്ത് സെഞ്ച്വറി കൂട്ടുകെട്ടു തീര്‍ത്തശേഷമായിരുന്നു വിരാട് പുറത്തായത്.