'അയാളുടെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍ ഞാന്‍ അവന്‍റെ തല എടുത്തേനെ'

1999ലെ പെര്‍ത്ത് ടെസ്റ്റില്‍ റിക്കി പോണ്ടിംഗിനെതിരെ മാരക ബൗണ്‍സറുകള്‍ എറിഞ്ഞതില്‍ വെളിപ്പെടുത്തലുമായിപാക് ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. മനപൂര്‍വമാണ് ഞാന്‍ ബൗണ്‍സറുകള്‍ എറിഞ്ഞതെന്നും പോണ്ടിംഗിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍ താന്‍ അയാളുടെ തല എടുത്തേനെ എന്നും അക്തര്‍ പറഞ്ഞു.

‘അനുകൂലമായി ഒന്നും വരുന്നില്ലെങ്കില്‍ ആരെയെങ്കിലും വേദനിപ്പിക്കാം എന്നാണ് ഞാന്‍ ചിന്തിച്ചത്. അതിന് വേണ്ടിയാണ് ഞാന്‍ എന്റെ ഏറ്റവും വേഗമേറിയ സ്പെല്‍ എറിഞ്ഞത്. റിക്കിക്ക് എന്റെ പേസിനെ നേരിടാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കി.’

‘എന്നാല്‍ അതിന് മുന്‍പ് ഒരിക്കലും എന്റെ പേസിന് റിക്കിയെ വീഴ്ത്താനായിരുന്നില്ല. പോണ്ടിംഗിന്റെ സ്ഥാനത്ത് മറ്റൊരു ബാറ്റര്‍ ആയിരുന്നു എങ്കില്‍ ഞാന്‍ അയാളുടെ തല എടുത്തേനെ. കാരണം അത്രയും വേഗമേറിയ ഡെലിവറികളായിരുന്നു അത്’ അക്തര്‍ വെളിപ്പെടുത്തി.