ബട്ട്‌ലര്‍ ഇങ്ങനെയൊരു 'കരുണ' കാണിച്ചില്ലായിരുന്നു എങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു!

റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറി മികവില്‍ ഇന്ത്യ മൂന്നാം ഏകദിനം വിജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്. ഈ വേളയില്‍ നന്ദിയോടെ സ്മരിക്കേണ്ട മുഖം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്‌ലറുടേതാണ്. ബട്ട്‌ലര്‍ ഇങ്ങനെയൊരു ‘കരുണ’ കാണിച്ചില്ലായിരുന്നു എങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.

ഒരു അനായാസ സ്റ്റംപിംഗില്‍ നിന്നും റിഷഭ് പന്ത് അദ്ഭുതകമായി രക്ഷപ്പെട്ടതാണ് കളിയിലെ ടേണിംഗ് പോയിന്റായി മാറിയത്. 18 റണ്‍സ് മാത്രമെടുത്തു നില്‍ക്കെയായിരുന്നു റിഷഭിനു ബട്ട്‌ലര്‍ ആയുസ് നീട്ടി നല്‍കിയത്. 16ാമത്തെ ഓവറിലായിരുന്നു സംഭവം. മൊയിന്‍ അലി എറിഞ്ഞ മൂന്നാമത്തെ ബോളില്‍ ക്രീസിനു പുറത്തേക്കു ചാടിയിറങ്ങി റിഷഭ് സിക്സറിനു ശ്രമിച്ചു. പക്ഷെ താരത്തിന് പന്ത് കണക്ട് ചെയ്യാനായില്ല.

ബട്ട്ലര്‍ക്കു സിംപിള്‍ സ്റ്റംപിംഗ് ചാന്‍സായിരുന്നു ഇത്. പക്ഷെ ബട്ടലറിന് ബോള്‍ കൈപ്പിടിയിലൊതുക്കാനായില്ല. ഷോട്ട് മിസ്സായ അതേ സെക്കന്റില്‍ തന്നെ റിഷഭ് പിറകിലേക്കു ഡൈവ് ചെയ്ത് ക്രീസിലേക്കു വീണിരുന്നു. ഇന്ത്യ നാലു വിക്കറ്റിനു 71 റണ്‍സെന്ന നിലയില്‍ പതറവെയായിരുന്നു റിഷഭിന്റെ ഈ രക്ഷപ്പെടല്‍.

ആയുസ് നീട്ടികിട്ടിയ പന്ത് ഏകദിനത്തിലെ തന്നെ കന്നി സെഞ്ച്വറി കണ്ടെത്തുകയും ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തു. 113 പന്തുകള്‍ നേരിട്ട പന്ത് പുറത്താവാതെ 125 റണ്‍സാണ് അടിച്ചെടുത്തത്. 16 ബൗണ്ടറികളും രണ്ടു സിക്സറുമടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്‌സ്. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ വിജയിച്ചു.

Read more

India batsman Rishabh Pant dives to make his ground as England wicketkeeper Jos Buttler fails to stump him during the 3rd Royal London Series One Day International match between England and India at Emirates Old Trafford on July 17, 2022 in Mancheste