അരങ്ങേറ്റ മത്സരത്തില്‍ ദുരന്ത നായകനായി ഷാര്‍ദുല്‍

Gambinos Ad
ript>

വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ടെസ്റ്റില്‍ അരങ്ങേറിയ ഇന്ത്യന്‍ യുവ പേസ് ബൗളര്‍ ഷാര്‍ദുല്‍ താക്കൂറിന് തിരിച്ചടി. മത്സരത്തിലെ ആദ്യ സെഷനിലെ തന്റെ രണ്ടാം ഓവറില്‍ തന്നെ പരിക്കേറ്റ് മടങ്ങാനായിരുന്നു ഈ യുവതാരത്തിന്റെ വിധി.

Gambinos Ad

വലതു തുടയ്‌ക്കേറ്റ പരിക്കിനെ തുടര്‍ന്നാണ് ഷാര്‍ദുല്‍ ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. രണ്ടാം ഓവറില്‍ നാല് പന്തുകള്‍ എറിഞ്ഞ ശേഷമാണ് ഷാര്‍ദുല്‍ മടങ്ങിയത്. ഇതോടെ ഓവറിലെ അവശേഷിച്ച പന്തുകള്‍ അശ്വിനാണ് എറിഞ്ഞത്.

താക്കൂറിന്റെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് വ്യക്തമല്ല. നേരത്തെ മുഹമ്മദ് ഷമിയ്ക്ക് പകരക്കാരനായാണ് താക്കൂര്‍ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചത്.

ഒന്‍പത് റണ്‍സാണ് ഷാര്‍ദുല്‍ 1.4 ഓവറില്‍ ഇതുവരെ വിട്ടുനല്‍കിയത്. നേരത്തെ അഞ്ച് ഏകദിന മത്സരത്തിലും ഏഴ് ടി20 മത്സരത്തിലും ഷാര്‍ദുല്‍ ഇന്ത്യയ്ക്കായി കളിച്ചിരുന്നു. അതിന് ശേഷമാണ് ടെസ്റ്റ് അരങ്ങേറ്റത്തിനുളള അവസരം ലഭിച്ചത്.

മത്സരത്തില്‍ 86 റണ്‍സെടുക്കുന്നതിനിടെ വിന്‍ഡീസില്‍ മൂന്ന് വിക്കറ്റുകള്‍ ഇതുവരെ നഷ്ടമായി. അശ്വിനും ഉമേശ് യാദവും കുല്‍ദീപ് യാദവുമാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.