'അവനെ ഒന്നും ചെയ്യാന്‍ സാധിക്കാതെ ഇരിക്കുന്നവനായി കാണാന്‍ ആഗ്രഹിക്കുന്നില്ല'; കോഹ്‌ലിയുടെ കാര്യത്തില്‍ ഡുപ്ലെസിസ്

ഐപിഎല്ലിലും മോശം ഫോമിനാല്‍ വലയുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ്‌ലി. സ്ഥിരം ബാറ്റിംഗ് പൊസിഷന്‍ വിട്ട് ഓപ്പണറുടെ റോളില്‍ എത്തിയിട്ടും താരത്തിന് രക്ഷയില്ല. ഓപ്പണറായി എത്തിയുള്ള ശ്രമവും പരാജയപ്പെട്ടതിനാല്‍ താരത്തെ പുറത്തിരുത്തുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് ടീം നായകന്‍ ഫാഫ് ഡുപ്ലെസിസ്.

‘ഒരിക്കലും കോഹ്‌ലി ഒന്നും തന്നെ ചെയ്യാന്‍ സാധിക്കാതെ സൈഡ് ലൈനില്‍ ഇരിക്കുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹം തുടക്കത്തില്‍ തന്നെ ബാറ്റ് ചെയ്യാന്‍ എത്തുന്നതാണ് ബെറ്റര്‍ എന്ന് തോന്നി.’

‘എല്ലാ മികച്ച കളിക്കാരും അവരുടെ കരിയറില്‍ ഇത്തരത്തില്‍ ചില നിര്‍ണായക നിമിഷങ്ങള്‍ നേരിടും. അദ്ദേഹം തീര്‍ച്ചയായും തിരികെ എത്തുമെന്ന് എനിക്കും ടീമിനും ഉറപ്പുണ്ട് . മികച്ച ഒന്നോ രണ്ടോ ഷോട്ടുകള്‍ മതിയാകും അദ്ദേഹത്തെ പോലൊരു അസാധ്യ കളിക്കാരന് ഫോമിലേക്ക് തിരികെ എത്താന്‍’ ഡുപ്ലെസിസ് പറഞ്ഞു.

രാജസ്ഥാനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ സീസണില്‍ ആദ്യമായി ഓപ്പണറായെത്തിയ കോഹ്‌ലിക്ക് 10 ബോള്‍ നേരിട്ട് ഒമ്പതു റണ്‍സ് മാത്രമേ നേനാടായുള്ളൂ. തൊട്ടുമുമ്പത്തെ രണ്ടു മല്‍സരങ്ങളിലും കോഹ്‌ലി ഗോള്‍ഡന്‍ ഡെക്കായിരുന്നു. ഇതോടെയായിരുന്നു ഓപ്പണറായി ഇറക്കിയുള്ള പരീക്ഷണം.