ധവാന്‍, നിര്‍ണായക പ്രഖ്യാപനവുമായി കോഹ്ലി

ലോക കപ്പില്‍ ഒരു മത്സരം മഴയെടുത്ത നിരാശയിലിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി വിരാട് കോഹ്ലി. പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഉടന്‍ തന്നെ ടീമില്‍ തിരിച്ചെത്തുമെന്ന് കോഹ്ലി വ്യക്തമാക്കി. ന്യൂസിലന്‍ഡിനെതിരായ മത്സരം മഴയില്‍ നഷ്ടപ്പെട്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം.

ധവാന്റെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണെന്നും ഫിറ്റ്നസ് നിരീക്ഷിച്ചു വരികയാണെന്നും കോഹ്ലി പറഞ്ഞു.

ധവാന്റെ പകരക്കാരനായി റിഷഭ് പന്തും ഇംഗ്ലണ്ടിലെത്തിയിരുന്നു. എന്നാല്‍ പകരക്കാരനായി പന്തിനെ പ്രഖ്യാപിച്ചിരുന്നില്ല. ധവാന് രണ്ടാഴ്ചയിലേറെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 30ന് ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിനു മുമ്പ് ധവാന്‍ പരിക്കില്‍നിന്നു മോചിതനാകുമെന്നാണ് പ്രതീക്ഷ.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ ബാറ്റ് ചെയ്യുന്നതിനിടേയാണ് ധവാന് പരിക്കേറ്റത്. തുടര്‍ന്ന് മത്സരത്തില്‍ ഫീല്‍ഡിംഗിന് ധവാന്‍ ഇറങ്ങിയിരുന്നില്ല.