കോഹ്‌ലിക്കും ഷായ്ക്കും പകരക്കാര്‍ ആരൊക്കെ ആകണം?; നിര്‍ദ്ദേശവുമായി മഗ്രാത്ത്

ഈ മാസം 26-ന് മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോട്ടിയായി വിരാട് കോഹ് ലിക്കും പൃഥ്വി ഷായ്ക്കും പകരക്കാരായി ആരൊക്കെ ടീമിലെത്തണമെന്നതില്‍ നിര്‍ദ്ദേശവുമായി മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്ത്. കുഞ്ഞിന്റെ ജനനവുമായി കോഹ്‌ലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ മോശം ഫോമാണ് ഷായ്ക്ക് തിരിച്ചടിയാകുന്നത്.

“കോഹ്‌ലി വളരെയധികം ഇംപാക്ടുണ്ടാക്കാന്‍ ശേഷിയുള്ള താരമാണ്. അദ്ദേഹത്തിന്റെ അഭാവം വലിയൊരു ശൂന്യതയായിരിക്കും ഇന്ത്യന്‍ ബാറ്റിംഗ് ലൈനപ്പില്‍ സൃഷ്ടിക്കുക. എന്നാല്‍ കോഹ്‌ലിയുടെ അഭാവം മറ്റു ചില താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്. കോഹ്‌ലിക്കു പകരക്കാരനായി വരാന്‍ സാധിക്കുന്ന താരം കെ.എല്‍ രാഹുലാണ്.”

KL Rahul likely to come back for Tests against New Zealand | Cricket News - Times of India

“രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു മുന്നിലുള്ള മറ്റൊരു ഓപ്ഷന്‍ ശുഭ്മാന്‍ ഗില്ലാണ്. ഏകദിന പരമ്പരയില്‍ വളരെ പോസിറ്റീവായിട്ടാണ് ഗില്‍ കാണപ്പെട്ടത്. വലിയ വേദിയില്‍ കളിക്കുന്ന പരിഭ്രമമൊന്നും താരത്തില്‍ കാണപ്പെട്ടില്ല. ഓപ്പണിംഗില്‍ ഗില്ലിനെ ഇന്ത്യക്കു അടുത്ത ടെസ്റ്റില്‍ കളിപ്പിച്ചു നോക്കാവുന്നതാണ്” മഗ്രാത്ത് അഭിപ്രായപ്പെട്ടു.

Shubman Gill smashes double century ahead of New Zealand Test series | Cricket News - Times of India

ആദ്യ ടെസ്റ്റിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉറപ്പാണ്. മായങ്ക് അഗര്‍വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. പരിക്കേറ്റ് പരമ്പരയില്‍ പുറത്തായ മുഹമ്മദ് ഷമിക്ക് പകരം സിറാജോ സൈനിയോ ടീമിലിടം നേടും. കോഹ്‌ലിയുടെ അഭാവത്തില്‍ രഹാനെയാവും ടീമിനെ നയിക്കുക.