ഗില്ലിന് 10-15 വര്‍ഷം സുഖമായി ടെസ്റ്റ് കളിക്കാം, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്

ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ടെസ്റ്റ് ക്രിക്കറ്റില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഒരു മാറ്റം ചൂണ്ടിക്കാട്ടി മുന്‍ താരം ആകാശ് ചോപ്ര. ഗില്ലിന് 10-15 വര്‍ഷം സുഖമായി ടെസ്റ്റ് കളിക്കാമെങ്കിലും ഓപ്പണറായിട്ട് അധിക നാള്‍ അദ്ദേഹത്തിന് തുടരാനാകില്ലെന്നാണ് ചോപ്ര പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ താരത്തിന്റെ പ്രകടനം മുന്‍നിര്‍ത്തിയാണ് ചോപ്രയുടെ വിലയിരുത്തല്‍.

“ഇന്‍കമിംഗ് ഡെലിവറിയിലൂടെ ഗില്‍ ഇത്തവണ പുറത്തായി. കഴിഞ്ഞ തവണ ഔട്ട്ഗോയിംഗ് ഡെലിവറിയിലാണ് പുറത്തായത്. ഇവിടെ അയാള്‍ അല്‍പ്പം ശ്രദ്ധിക്കേണ്ടതുണ്ട്. ഗില്‍ ഇന്ത്യയ്ക്കായി 10-15 വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കും, പക്ഷേ അത് ഒരു ഓപ്പണറായിട്ട് ആയിരിക്കില്ല. കരിയര്‍ പുരോഗമിക്കുമ്പോള്‍ അവന്‍ മൂന്ന് അല്ലെങ്കില്‍ നാലാം സ്ഥാനത്തേക്ക് വന്നേക്കും.”

“ഇപ്പോള്‍ അവന്‍ ഒരു ഓപ്പണറായി കളിക്കുന്നു, അവനില്‍ നിന്ന് മികച്ച റണ്‍സ് പ്രതീക്ഷിക്കുന്നു. അവന്റെ ടൈമിംഗ് വളരെ മികച്ചതാണ്, പക്ഷേ ബാറ്റ് വളരെ വേഗത്തില്‍ ഇറങ്ങുന്നു. ഇതിലൂടെ പന്ത് പാഡുകളില്‍ തട്ടാനോ പിന്നില്‍ പിടിക്കപ്പെടാനോ സാധ്യതയുണ്ട്” ചോപ്ര വിലയിരുത്തി.

WTC Final | Shubman Gill has temperament to become great, he just needs to get first hundred: Sunil Gavaskar | Cricket News – India TV

Read more

ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ 28 റണ്‍സ് നേടാനായ ഗില്ലിന് രണ്ടാം ഇന്നിംഗ്‌സില്‍ എട്ട് റണ്‍സ് എടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഒന്നാം ഇന്നിംഗ്‌സില്‍ രോഹിത്തിനൊപ്പം നിന്ന് ഓപ്പണിംഗില്‍ അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനായ ഗില്ലിന് രണ്ടാം ഇന്നിംഗ്‌സില്‍ അതിന് സാധിച്ചില്ല്.