ഓസ്‌ട്രേലിയന്‍ ടീമിന്റെ നിലവിലെ പ്രധാന പ്രശ്‌നം?; തുറന്നുപറഞ്ഞ് ഗില്‍ക്രിസ്റ്റ്

ഇംഗ്ലണ്ടിനെതിരായുള്ള ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രധാന പ്രശ്‌നം എടുത്തുകാട്ടി മുന്‍താരം ആദം ഗില്‍ക്രിസ്റ്റ്. മദ്ധ്യ ഓവറുകളിലെ ബാറ്റിംഗാണ് കുറച്ചുകാലമായി ഓസ്ട്രേലിയന്‍ ടീമിന്റെ പ്രധാന പ്രശ്നമെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്.

“മദ്ധ്യ ഓവറുകള്‍ ഏറെക്കാലമായി ഓസ്ട്രേലിയന്‍ ടീമിന് ഹാന്‍ഡ് ബ്രേക്കാണ്. പ്രത്യേകിച്ച് സ്പിന്‍ ബൗളിംഗിനെതിരെ. റണ്‍സ് നിരക്ക് കുറയുന്നതോടൊപ്പം വിക്കറ്റുകളും നഷ്ടമാകുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ത്തന്നെ അത് കണ്ടു. ആ മേഖലയില്‍ മറ്റ് ടീമുകള്‍ കൂടുതല്‍ ശ്രദ്ധ നല്‍കി മികച്ച പ്രകടനം പുറത്തെടുക്കുന്നു.” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Adam Gilchrist reveals the toughest bowlers he has faced
മികച്ച വിക്കറ്റ് കീപ്പറുടെ അഭാവവും ടീമിന് വലിയൊരു പ്രശ്‌നമാണെന്നും ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി. വിക്കറ്റ് കീപ്പറായി അലക്സ് ക്യാരി വളരെ പ്രതീക്ഷ നല്‍കുന്നുണ്ടെന്നും മദ്ധ്യനിരയില്‍ നിര്‍ണായക സ്ഥാനം ക്യാരി അര്‍ഹിക്കുന്നുണ്ടെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

Australia urge Faulkner to grab chance in India | Dhaka Tribune
ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മദ്ധ്യനിരയില്‍ ഗ്ലെന്‍ മാക്സ്വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരുടെ സ്ഥിരതയില്ലായ്മ ടീമിന് ഏറെ തലവേദനയായിരിക്കുകയാണ്.