ഗെയ്ൽ പുതിയ തട്ടകത്തിലേക്ക്, ബോസിന്റെ വിളയാട്ടം ഇനി പുതിയ ടീമിൽ; ഇന്ത്യയിൽ എത്തിയ താരത്തിന് ആവേശ സ്വീകരണം

നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ പങ്കെടുക്കാൻ ‘യൂണിവേഴ്‌സ് ബോസ്’ എന്ന് സ്വയം പ്രഖ്യാപിത ക്രിസ് ഗെയ്ൽ ഇന്ത്യയിലെത്തി. ഈ വർഷത്തെ ഐ‌പി‌എൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) സീസണിൽ പങ്കെടുക്കാത്ത ടി20 ഇതിഹാസം, നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ തന്റെ ടീം ഗുജറാത്ത് ജയന്റ്‌സിനായി കൂറ്റൻ സിക്‌സറുകളും ഫോറുകളും പറത്തി ക്രിക്കറ്റ് ഗ്രൗണ്ടിൽ ആവേശം വിതക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനാണ് ഗെയ്‌ലിന്റെ സാന്നിധ്യം. ഗെയ്‌ലിനൊപ്പം, ഗുജറാത്ത് ജയന്റ്‌സിന് ഇപ്പോൾ ഒരു ജോടി ലോകോത്തര സ്‌ഫോടനാത്മക ബാറ്റർമാർ ഉണ്ട്, വീരേന്ദർ സെവാഗും. കട്ടക്കിൽ നടക്കുന്ന മത്സരത്തിൽ ഇരുവരും ഗുജറാത്തിനായി ഓപ്പണർമാരായി ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

കട്ടക്കിലെ ഒരു ഹോട്ടലിൽ എത്തിയ ഗെയ്‌ലിനെ ആദ്യം ആരതി നടത്തിയ ശേഷം പൂമാലകൾ അണിയിച്ച് സ്വീകരിച്ചു. ഇതിനിടെ ക്രിക്കറ്റ് ഇതിഹാസം എല്ലാവരെയും കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്തു.ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്‌മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ക്രിസ് ഗെയ്‌ൽ ഏറ്റവും കൂടുതൽ ടി20 സിക്‌സറുകൾ അടിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കി. 463 മത്സരങ്ങളിൽ നിന്നായി 1056 സിക്‌സുകളാണ് വെസ്റ്റ് ഇൻഡീസ് താരം അടിച്ചുകൂട്ടിയത്.