ധോണിയുടെ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ മാറ്റി ഗംഭീര്‍; ചേരി തിരിഞ്ഞ് ഏറ്റുമുട്ടി ആരാധകര്‍

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ 40-ാം ജന്മദിനമായിരുന്നു ഇന്നലെ. സഹതാരങ്ങളും ആരാധകരും മുന്‍താരങ്ങളുമെല്ലാം ധോണിക്ക് ആശംസയുമായെത്തി. എന്നാല്‍ ഇതിനിടയില്‍ ടീമില്‍ ധോണിയുടെ സഹതാരമായിരുന്ന ഗൗതം ഗംഭീറിന്റെ ഒരു ചെയ്തി ധോണി ആരാധകരുടെ നെറ്റി ചുളിപ്പിച്ചിരിക്കുകയാണ്.

ധോണിയുടെ ജന്മദിനത്തില്‍ ഗൗതം ഗംഭീര്‍ തന്റെ ഫെയ്‌സ്ബുക്ക് കവര്‍ ഫോട്ടോ മാറ്റിയതാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. 2011 ഏകദിന ലോക കപ്പിനിടെയുള്ള തന്റെ ചിത്രമാണ് ഗംഭീര്‍ കവര്‍ ഫോട്ടോയാക്കിയത്. ധോണിയുടെ ജന്മദിനത്തില്‍ തന്നെ ഗംഭീര്‍ ഈ ചിത്രം പങ്കുവെച്ചത് താരത്തിന്റെ അസൂയയാണ് കാണിക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

2011 ലെ ലോക കപ്പ് പരിശോധിച്ചാല്‍ പലപ്പോഴും ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ചര്‍ച്ചയാകാറുള്ളത് വിജയറണ്‍ കുറിച്ച ധോണിയുടെ സിക്‌സര്‍ ആണ്. ആ മത്സരത്തില്‍ 122 പന്തില്‍ 97 റണ്‍സ് നേടിയ ഗംഭീറിന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു. എന്നാല്‍ ഇതിനൊന്നും മുഖം കൊടുക്കാതെയുള്ള ആരാധകരുടെ ധോണീ പുകഴ്ത്തലിനെതിരെ ഗംഭീര്‍ പലപ്പോഴും ശബ്ദമുയര്‍ത്തിയിട്ടുണ്ട്.

This is just salty mate: Gambhir roasted on Twitter for post on Dhoni's 2011 World Cup-

ഒരൊറ്റ സിക്‌സല്ല ടീമിനെ ലോക കിരീടത്തിലേക്ക് എത്തിച്ചതെന്ന് ഗംഭീര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്തൊക്കെയായാലും താരം ധോണിയുടെ ജന്മദിനത്തില്‍ തന്നെ ഇത്തരമൊരു നീക്കം നടത്തിയത് ഏറെ ചര്‍ച്ചയായിട്ടുണ്ട്. ധോണി വിരുദ്ധര്‍ ഗംഭീറിനെ താങ്ങിയും രംഗത്ത് വന്നിട്ടുണ്ട്. നിലവില്‍ സോഷ്യല്‍ മീഡിയയില്‍ ധോണി പക്ഷ, ധോണി വിരുദ്ധ സംഘടനമാണ് നടക്കുന്നത്.