ഇന്ത്യയുടെ ഓള്‍ടൈം ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇന്ത്യന്‍ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി, ബാറ്റിംഗ് സൂപ്പര്‍ സ്റ്റാര്‍ വിരാട് കോഹ്ലി തുടങ്ങിയവരെല്ലാം ഗംഭീര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്,
പക്ഷേ അതിശയകരമെന്നു പറയട്ടെ, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും ഗംഭീറിന്റെ ഇലവനില്‍ ഇടംപിടിച്ചില്ല. രോഹിത് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റ്സ്മാരില്‍ ഒരാളാണ്, അതേസമയം 2016 ജനുവരിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ അന്താരാഷ്ട്ര അരങ്ങേറ്റം മുതല്‍ കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ബുംറ ഒരു വലിയ പേരാണ്.
സ്പോര്‍ട്സ്‌കീഡ യൂട്യൂബില്‍ പങ്കിട്ട ഒരു വീഡിയോയില്‍, വീരേന്ദര്‍ സെവാഗിനൊപ്പം ഓപ്പണറായി ഗംഭീര്‍ തന്റെ എക്കാലത്തെയും ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തു. ദ്രാവിഡിനെയും ടെണ്ടുല്‍ക്കറെയും നമ്പര്‍ 3, 4 സ്ഥാനങ്ങളില്‍ ഉള്‍പ്പെടുത്തി. 2008 ജൂലൈയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച കോഹ്ലി, 5-ാം നമ്പറായി തിരഞ്ഞെടുക്കപ്പെട്ടു, തുടര്‍ന്ന് യുവരാജ് സിംഗ് 6-ലും ധോണി 7-ാം സ്ഥാനത്തുമുണ്ട്.
അനില്‍ കുംബ്ലെയെയും രവിചന്ദ്രന്‍ അശ്വിനെയും തന്റെ എക്കാലത്തെയും ഇലവനിലെ രണ്ട് സ്പിന്നര്‍മാരായി ഗംഭീര്‍ തിരഞ്ഞെടുത്തു, ഇര്‍ഫാന്‍ പത്താനും സഹീര്‍ ഖാനുമാണ് രണ്ട് പേസര്‍മാര്‍.
ഗംഭീറിന്റെ ഇന്ത്യന്‍ ഇലവന്‍: വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, യുവരാജ് സിംഗ്, എംഎസ് ധോണി, അനില്‍ കുംബ്ലെ, രവിചന്ദ്രന്‍ അശ്വിന്‍, ഇര്‍ഫാന്‍ പത്താന്‍, സഹീര്‍ ഖാന്‍.