ഇന്ത്യയുടെ കോച്ചായി വീണ്ടും ഗാരി കേസ്റ്റണ്‍?; അഭ്യൂഹങ്ങളോട് പ്രതികരിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം

ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോക കപ്പോടെ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഒഴിയാനിരിക്കെ പുതിയ കോച്ച് ആരായിരിക്കുമെന്ന് ചര്‍ച്ചകള്‍ പൊടി പൊടിപൊടിക്കുകയാണ്. ഇന്ത്യയെ 2011 ല്‍ ലോക കപ്പ് കിരീടത്തിലേക്ക് നയിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗാരി കേസ്റ്റണ്‍ ഇന്ത്യയുടെ കോച്ചായി മടങ്ങിയെത്തുമോ എന്ന അഭ്യൂഹങ്ങളും പരന്നിട്ടുണ്ട്. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഗാരി കേസ്റ്റണ്‍.

‘ഈ ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ കോച്ചായി മടങ്ങിവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. നിലവില്‍ കോച്ച് ഇഡി എന്ന ബിസിനസില്‍ ഞാന്‍ പങ്കാളിയാണ്. അക്കാഡമികള്‍, സ്‌കൂളുകള്‍, അസോസിയേറ്റ് രാജ്യങ്ങള്‍ എന്നിവയിലെ പരിശീലകര്‍ക്കു ഓണ്‍ലൈന്‍ കോച്ചിംഗ് നല്‍കുന്ന സംരഭമാണിത്. കോച്ചിംഗ വിദ്യാഭ്യാസത്തോടാണ് എനിക്കു പാഷന്‍.’

Gary Kirsten named as Hundred head coach of Welsh Fire

‘ഒരു കളിക്കാരന് ഗുണനിലവാരമുള്ള കോച്ചിംഗ് എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു വ്യക്തിപരമായ അനുഭവത്തില്‍ നിന്നും എനിക്കറിയാം. ക്രിക്കിനെ ആഗോള തലത്തില്‍ സേവിക്കാനും യുവ കോച്ചുമാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് കോച്ച് ഇഡി എനിക്കു നല്‍കിയിരിക്കുന്നത്’ കേസ്റ്റണ്‍ പറഞ്ഞു.