കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവസരങ്ങള്‍ നല്‍കാനും ഗാംഗുലി മുന്നില്‍ ഉണ്ടായിരുന്നു, സഞ്ജു നിനക്കായ് ഇനി ആര്?

മുഹമ്മദ് അനീസ്

ധോണിയുടെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നു ചോദിച്ചാല്‍ ഗാംഗുലിയെപ്പോലൊരു നായകന് കീഴില്‍ കരിയര്‍ തുടങ്ങാന്‍ കഴിഞ്ഞു എന്നുള്ളതാണ്. 5 മാച്ചില്‍ നിന്ന് 22 റണ്‍സ് മാത്രം നേടിയ താരത്തെ വേറൊരു നായകന്‍ ആയിരുന്നെങ്കില്‍ ടീമില്‍ നിന്ന് പുറത്ത് ഇരുത്തിയേനെ.

എന്നാല്‍ ദാദ ധോണിക്ക് വീണ്ടും അവസരം നല്‍കിയെന്നു മാത്രമല്ല മൂന്നാമനായി ഇറക്കുകയും ചെയ്തു. അത് ധോണിയുടെ കരിയര്‍ മാറ്റിമറിച്ചു 123 ബോളില്‍ നിന്ന് 148 റണ്‍സ് നേടി മുടിയന്‍ ധോണി ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും തന്റെ സ്ഥാനം ഉറപ്പിച്ചു..

അതാണ് ഗാംഗുലി എന്ന നായകന്‍.. കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാനും,അവരെ പ്രോത്സാഹിപ്പിക്കാനും ഗാംഗുലി മുന്നില്‍ ഉണ്ടായിരുന്നു. മറ്റു നായകന്മാരില്‍ നിന്നും ഗാംഗുലി വ്യത്യസ്തനാകുന്നത് ഇതുകൊണ്ട് എല്ലാമാണ്.. സഞ്ജു നിനക്കായ് ഇനി ആര്?

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍