കോഹ്ലിയ്ക്ക് മുന്നറിയിപ്പ് നല്‍കി ഗാംഗുലി, 'ഇങ്ങനെ പോയാല്‍ പോരാ'

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് മുന്നറിയിപ്പുമായി നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീം വിജയങ്ങളും റെക്കോഡുകളുമെല്ലാം സ്വന്തമാക്കുമ്പോഴും ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ കഴിയാത്തതാണ് ഗാംഗുലി ചൂണ്ടിക്കാണിക്കുന്നത്.

ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ഇ്ന്ത്യയ്ക്ക് കഴിയണമെന്നാണ് ഗാംഗുലി കോഹ്ലിയോട് ആവശ്യപ്പെടുന്നത്. ” ഇന്ത്യ ഇപ്പോള്‍ മികച്ച ടീമാണ്. പക്ഷെ ഈ ടീം ഐസിസിയുടെ വലിയ ടൂര്‍ണമെന്റുകള്‍ ജയിച്ചിട്ടില്ല. വലിയ ടൂര്‍ണമെന്റുകളില്‍ അവര്‍ നന്നായി കളിക്കാറുണ്ട്. എന്നാല്‍ സെമിയിലോ ഫൈനലിലോ വീണു പോകാറാണ് പതിവ്. ഇതിനു മാറ്റമുണ്ടാകണം, അതിനു കോഹ്ലിയ്ക്കു കഴിയുമെന്നാണ് പ്രതീക്ഷ” ഗാംഗുലി പറഞ്ഞു.

2013-ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂര്‍ണമെന്റില്‍ വിജയികളായത്്. അതും എംഎസ് ധോണിക്കു കീഴിലായിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലാണ് ഇന്ത്യ അന്നു കിരീടമണിഞ്ഞത്.

അതിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റില്‍ പോലും ഇന്ത്യ വിജയികളായിട്ടില്ല. അവസാനമായി ഈ വര്‍ഷം നടന്ന ഏകദിന ലോക കപ്പിലും ഇന്ത്യ വെറുംകൈയോടെ മടങ്ങിയിരുന്നു. സെമിഫൈനലില്‍ തോറ്റാണ് വിരാട് കോഹ്ലിയും സംഘവും പുറത്തായത്.

Read more

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേയ്ക്കെത്തുന്നതില്‍ സന്തോഷമുണ്ടോ എന്ന ചോദ്യത്തിന് താന്‍ 1996- ല്‍ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ടെസ്റ്റ് മത്സരത്തിനിറങ്ങിയപ്പോളായിരുന്നു ഇതിലും സന്തോഷമെന്ന് ഗാംഗുലി പറഞ്ഞു.