രവി ശാസ്ത്രിയ്‌ക്ക് എതിരെ നടപടി സ്വീകരിക്കുമോ?; നിലപാട് വ്യക്തമാക്കി ഗാംഗുലി

ഇംഗ്ലണ്ട് പര്യടനത്തിനിടെ അനുമതിയില്ലാതെ ലണ്ടനിലെ ഹോട്ടലില്‍ പുസ്തകപ്രകാശന ചടങ്ങ് നടത്തിയ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ശാസ്ത്രിയുടെ ഈ അച്ചടക്ക ലംഘനമാണ് ഇന്ത്യന്‍ ക്യാമ്പില്‍ കോവിഡ് പടരാന്‍ ഇടയാക്കിയതെന്നാണ് വ്യാപക ആക്ഷേപം. ഇപ്പോഴിതാ ഈ സംഭവത്തില്‍ ശാസ്ത്രിയ്‌ക്കെതിരെ നടപടിയുണ്ടാകുമോ എന്ന് ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.

‘നിങ്ങള്‍ എത്ര സമയമാണ് ഹോട്ടല്‍ മുറികളില്‍ ഒതുങ്ങിക്കിടക്കുക. ദിവസം തോറും വീട്ടില്‍ പൂട്ടിയിരിക്കാമോ ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും തിരികെ ഹോട്ടലിലേക്കും മടങ്ങുന്ന തരത്തിലുള്ള ജീവിതത്തിലേക്ക് പരിമിതപ്പെടുത്താനാവില്ല. ഇത് മാനുഷികമായി സാദ്ധ്യമല്ല.’

Sourav Ganguly rubbishes allegations of strained relation with Ravi Shastri - The Hindu

‘ഇന്ന് ഒരു ദാദഗിരി എപ്പിസോഡിന്റെ ഷൂട്ടിംഗിന് ഞാനും ഉണ്ടായിരുന്നു. അവിടെ ഏകദേശം 100 പേര്‍ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും രണ്ടുഡോസ് വാക്‌സിന്‍ എടുത്തവരാണ്. എന്നാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. രണ്ട് ഡോസിന് ശേഷവും ആളുകള്‍ക്ക് വൈറസ് ബാധിക്കുന്നു. ഇപ്പോള്‍ ജീവിതം ഇങ്ങനെയാണ്’ ഗാംഗുലി പറഞ്ഞു.