കോഹ്‌ലിയുടെ ബൗണ്ടറിക്ക് കൈയടിച്ച് ഗാംഗുലി, ഇവർ തമ്മിൽ പ്രശ്നമുണ്ടെന്ന് പറയുന്നത് ഫാൻസ്‌

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയും തമ്മിലുള്ള ബന്ധം അടുത്ത കാലത്തായി അത്ര മികച്ചതായിരുന്നില്ല. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ശരിയതായി തോന്നുന്നു. ബുധനാഴ്ച ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ കോഹ്‌ലിയുടെ ഇന്നിംഗ്‌സിനിടെ ഗാംഗുലിയുടെ റിയാക്ഷന് അതിനെ സൂചിപ്പിക്കുന്നു.

ബുധനാഴ്ച, ലഖ്‌നൗവിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ഇടയിലുള്ള ഐപിഎൽ എലിമിനേറ്ററിനിടെ, കോഹ്‌ലിയുടെ ബൗണ്ടറി ആസ്വദിച്ച ഗാംഗുലിയെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു . ഇന്നിംഗ്‌സിന്റെ രണ്ടാം ഓവർ എറിയാൻ ലഖ്‌നൗ പേസർ ദുഷ്മന്ത ചമീര വന്നപ്പോഴാണ് സംഭവം ഉണ്ടായത്. മിഡ് ഓണിലേക്കാണ് കോഹ്ലി ബൗണ്ടറി നേടിയത്.

കോഹ്ലി ബൗണ്ടറി നേടുന്ന സമയത്ത് ക്യാമറ കണ്ണുകൾ ഗാംഗുലി, ജയ് ഷാ എന്നിവർക്ക് നേരെ വെച്ചിരുന്നു. ഷാ ഗാംഗുലിയോട് എന്തോ പറയുകയും കോഹ്‌ലിയുടെ ഷോട്ടിനെ ഗാംഗുലി അഭിനന്ദിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.

ആകസ്മികമായി, ലഖ്‌നൗവും ബാംഗ്ലൂരും അവരുടെ അവസാന കൂടിക്കാഴ്ചയിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ കോഹ്‌ലിയെ ആദ്യ പന്തിൽ ഡക്കിന് പുറത്താക്കാൻ ചമീരയ്ക്ക് കഴിഞ്ഞു, എന്നാൽ ഇത്തവണ ഫലം വ്യത്യസ്തമായിരുന്നു.ചമീരക്ക് പതിവ് താളത്തിൽ എത്താൻ സാധിച്ചില്ല. നാല് ഓവർ എറിഞ്ഞ് 54 റൺസ് വഴങ്ങിയ താരത്തിന് വിക്കറ്റ് കിട്ടിയില്ലേ.

മത്സരത്തിന്റെ ഒമ്പതാം ഓവറിൽ 24 പന്തിൽ 25 റൺസെടുത്ത കോലിയെ ആവശ് മടക്കിയെങ്കിലും നല്ല തുടക്കം നല്കാൻ താരത്തിനായി.