ആളുകളുടെ സംശയത്തിന് ഉത്തരവുമായി ഗാംഗുലി, അപ്പോൾ ലക്‌ഷ്യം അതായിരുന്നു അല്ലെ

എനിക്ക് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബുധനാഴ്ച രാജിവെക്കുമെന്ന ഊഹാപോഹങ്ങൾക്ക് തന്റെ ലളിതമായ ട്വീറ്റ് കാരണമായതിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകുന്നേരം, ഗാംഗുലി തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഒരു പ്രസ്താവന ഇറക്കി, “ഒരുപാട് ആളുകളെ സഹായിക്കുന്ന” “പുതിയ എന്തെങ്കിലും ആരംഭിക്കാൻ” ഒരുങ്ങുന്നതായി ആഗ്രഹമുണ്ട് . മുൻ ഓപ്പണിംഗ് ബാറ്ററുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ തരംഗങ്ങൾ സൃഷ്ടിച്ചു, താരം നന്ദി പറഞ്ഞത് വിരമിക്കൽ സൂചനയായിട്ടാണെന്നും വാർത്തകൾ വന്നു.

ഗാംഗുലിയുടെ ട്വീറ്റ് ഇങ്ങനെ – 1992ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്ര 2002ലെത്തുമ്പോള്‍ 30-ാം വര്‍ഷത്തിലെത്തിയിരിക്കുന്നു. ക്രിക്കറ്റ് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കി. അതിലേറ്റവും പ്രധാനം നിങ്ങളുടെ എല്ലാവരുടെയും പിന്തുണയാണ്. എന്റെ ഈ യാത്രയില്‍ പിന്തുണക്കുകയും എന്നെ ഈ നിലയിലെത്താന്‍ പ്രാപ്തനാക്കുകയും ചെയ്ത ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. ഒരുപാട് പേര്‍ക്ക് സഹായകരമാകുന്ന പുതിയൊരു സംരംഭം തുടങ്ങാനാണ് ഇനി ഞാന്‍ ആലോചിക്കുന്നത്. എന്റെ ജീവിതത്തിന്റെ പുതിയ അധ്യായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു”- ഗാംഗുലി കുറിച്ചിട്ടു.

ഇതോടെ താരം രാഷ്ട്രീയത്തിലേക്ക് എന്ന തരത്തിൽ വാർത്തകൾ വന്നു. ഇപ്പോഴിതാ ഗാംഗുലി തന്നെ സ്ഥിതീകരണം നടത്തുകയാണ് വാർത്തകളെക്കുറിച്ച് . . ”ഞാന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവച്ചിട്ടില്ല. ലോകത്തുള്ളവര്‍ക്കെല്ലാം സഹായകമാകുന്ന ഒരു എഡ്യൂക്കേഷന്‍ ആപ്പ് തുടങ്ങാനിരിക്കുകയാണ്. പുറത്തുവന്ന വാര്‍ത്തകളില്‍ വസ്തുതയില്ല.”

ബിസിസിഐയുടെ 39-ാം പ്രസിഡന്‍റായി അധികാരമേറ്റ ഗാംഗുലി 2019 ലാണ് സ്ഥാനം ഏറ്റെടുത്തത്. 10 മാസം കാലാവധിയിൽ സ്ഥാനം ഏറ്റെടുത്ത ഗാംഗുലി പിന്നീട് തുടരുക ആയിരുന്നു. ഒരുപാട് മാറ്റങ്ങൾ ബിസിസിയിൽ പരീക്ഷിക്കാൻ ദാദയുടെ ഭരണ കാലത്ത് സാധിച്ചു എന്നത് വിജയം തന്നെയാണ്.

അടുത്തിടെ 40 കോടിയുടെ പുതിയ ഭവനത്തിലേക്ക് സൗരവ് ഗാംഗുലി താമസം മാറിയത് വലിയ വാർത്ത ആയിരുന്നു.