ദക്ഷിണാഫ്രിക്കന്‍ താരം ഇനി കളിക്കുക മറ്റൊരു ദേശീയ ടീമിനായി

അമേരിക്കന്‍ ക്രിക്കറ്റ് ടീമിനായി ജെഴ്‌സി അണിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരം. ദക്ഷിണാഫ്രിക്കായി നിരവധി മത്സരങ്ങള്‍ കളിച്ച റെസ്റ്റി തെറോണിന് ആണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ടാം അരങ്ങേറ്റത്തിനൊരുങ്ങുന്നത്. നേരത്തെ ഐപിഎല്‍ മത്സരവും തെറോണി കളിച്ചിരുന്നു.

ഐസിസി വേള്‍ഡ് ക്രിക്കറ്റ് ലീഗ് രണ്ടില്‍ ആണ് അമേരിക്കയ്ക്കായി തെറോണി കളിക്കുക. പാപ്പുവ ന്യൂഗിനിയ, നമീബിയ എന്നീ രാജ്യങ്ങള്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി നാല് ഏകദിനവും ഒന്‍പത് ടി20യും കളിച്ചിട്ടുളള താരമാണ് റെസ്റ്റി തെറോണ്‍. നാല് ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. താരത്തിന്റെ രണ്ടാം അരങ്ങേറ്റം ആകാംക്ഷയോടെയാണ് ക്രിക്കറ്റ് ലോകം നോക്കി കാണുന്നത്.

അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ ഏകദിന പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ഏകദിന പദവിയുള്ള മത്സരങ്ങളാകും ഇത്. സെപ്റ്റംബര്‍ 13 മുതല്‍ 20 വരെയാണ് മത്സരങ്ങള്‍.