ഇവര്‍ക്ക് മുന്നില്‍ ആരും വീണേക്കുമെന്ന് മുന്‍ താരം ; ലോക ക്രിക്കറ്റിലെ ഏറ്റവും മാരകമായ സ്പിന്‍ കോംബോ ഇന്ത്യയുടേത്

ശ്രീലങ്കയ്ക്ക് എതിരേയുള്ള ആദ്യ ടെസ്റ്റില്‍ വിജയം നേടിയതോടെ ഇന്ത്യയുടെ സ്പിന്‍ ഇരട്ടകള്‍ മാരകഫോമിലേക്ക് ഉയരുകയാണെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ നിഖില്‍ ചോപ്ര. ഇന്ത്യയുടെ നിലവിലെ സ്പിന്‍ കോംബോയായ അശ്വിന്‍ – ജഡേജ സഖ്യം ഏറ്റവും അപകടകാരികളെന്ന നിലയിലേക്ക് ഉയരുകയാണെന്നും താരം പറഞ്ഞു.

മൊഹാലിയില്‍ രണ്ട് ഇന്നിംഗ്‌സിലും ശ്രീലങ്കയുടെ കുഴിതോണ്ടിയത് ഇവരുടെ സഖ്യമായിരുന്നു. ജഡേജ ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായിരുന്ന അശ്വിന്‍ ടെസ്റ്റ് വിക്കറ്റ് നേട്ടത്തില്‍ ഇന്ത്യന്‍ ഇതിഹാസതാരം കപില്‍ദേവിനെ മറികടക്കുകയും ചെയ്തു.

ജഡേജയും അശ്വിനും ചേര്‍ന്ന് രണ്ടാം ഇന്നിംഗ്‌സില്‍ ഞായറാഴ്ച നാലു വിക്കറ്റുകള്‍ വീതമാണ് വീഴ്ത്തിയത്. ശ്രീലങ്കയെ 178 റണ്‍സിനാണ് വീഴ്ത്തിയത്. ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്‌സില്‍ ജഡേജ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തുകയും ആദ്യ ഇന്നിംഗ്‌സില്‍ 175 റണ്‍സ് എടുക്കുകയും ചെയ്തിരുന്നു.

Read more

ആദ്യ ഇന്നിംഗ്‌സില്‍ രണ്ടുവിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ 61 റണ്‍സ് എടുക്കുകയും ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കററും വീഴ്ത്തി. ഇന്ത്യയുടെ മൂന്‍ സ്പിന്‍ ഇരട്ടകളായ അനില്‍ കുംബ്‌ളേ – ഹര്‍ഭജന്‍ സിംഗ് സഖ്യം ഉണ്ടാക്കിയതിനേക്കാള്‍ മാരകമായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ പുതിയ സ്പിന്‍ ഇരട്ടകളെന്നാണ് നിഖില്‍ ചോപ്ര പറയുന്നത്.