'ചവിട്ടിപ്പുറത്താക്കപ്പെട്ട കോഹ്ലിക്ക് ചിലത് തെളിയിക്കാനുണ്ട്', ഇന്ത്യന്‍ ക്യാപ്റ്റനെ എരിവേറ്റി മുന്‍ പാക് സ്പിന്നര്‍

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ദക്ഷിണാഫ്രിക്കയില്‍ ചിലത് തെളിയിക്കാനുണ്ടെന്ന് മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഏകദിന ടീം ക്യാപ്റ്റന്‍സിയില്‍ നിന്ന് ബിസിസിഐ കോഹ്ലിയെ ചവിട്ടിപ്പുറത്താക്കിയതാണെന്നും കനേരിയ പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനം കോഹ്ലിയെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. കാരണം ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ഒരിക്കലും പരമ്പര ജയിച്ചിട്ടില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യ ജയിച്ചു. ഇക്കുറി കളി ദക്ഷിണാഫ്രിക്കയിലാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയില്‍ പരമ്പര ജയിക്കാനുള്ള അവസാന അവസരമാണ് കോഹ്ലിക്കിത്- കനേരിയ പറഞ്ഞു.

Read more

കോഹ്ലി റണ്‍സ് സ്‌കോര്‍ ചെയ്യേണ്ടതുണ്ട്. ടീമിനെ ജയിപ്പിക്കുകയും വേണം. ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് കോഹ്ലിയെ ബിസിസിഐ തൊഴിച്ചു പുറത്താക്കിയതാണ്. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ കോഹ്ലിക്ക് ചിലത് തെളിയിക്കാനുണ്ട്- കനേരിയ കൂട്ടിച്ചേര്‍ത്തു.