ഗൗതംഗംഭീറുമായി അന്ന് ഉടക്കാന്‍ കാരണമുണ്ടായിരുന്നു ; ഏഷ്യാക്കപ്പിലെ ഉടക്കിനെക്കുറിച്ച് കമ്രാന്‍ അക്മല്‍

ഇന്ത്യയുടെ മൂന്‍ ഓപ്പണര്‍ ഗൗതംഗംഭീറുമായി 2010 ലെ ഏഷ്യാകപ്പില്‍ ഉടക്കിയിന്റെ കാരണത്തെക്കുറിച്ച് വിവരിച്ച് പാക് മുന്‍ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. തനിക്കും ഗംഭീറിനും ഇടയില്‍ ഉണ്ടായിരുന്ന ധാരണാപിശകായിരുന്നു പ്രശ്‌നത്തിന് കാരണമായതെന്ന് താരം പറഞ്ഞു.

അതേസമയം തനിക്കും ഗംഭീറിനും ഇടയില്‍ ഒരു പ്രശ്‌നവുമില്ലെന്നും തെറ്റിദ്ധാരണ കാരണമായിരുന്നു അന്ന് ഉടക്കുണ്ടായതെന്നും താരം പറഞ്ഞു. ഗൗതം ഗംഭീര്‍ നല്ല വ്യക്തിയും മികച്ച ക്രിക്കറ്റ് താരവുമാണ്. ഗംഭീറുമായോ ഹര്‍ഭജന്‍ സിംഗുമായോ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്നും താരം വ്യക്തമാക്കി.

ഇന്ത്യ മൂന്ന് വിക്കറ്റിന് ജയിച്ച മത്സരത്തില്‍ ഗൗതം ഗംഭീറിന്റെ 83 റണ്‍സായിരുന്നു നിര്‍ണ്ണായകമായത്. പിന്നീട് ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ കപ്പ് ഉയര്‍ത്തുകയും ചെയ്തു. അതേസമയം ഗംഭീര്‍ മാത്രമല്ല മറ്റു താരങ്ങളുമായും അക്മല്‍ പ്രശ്‌നം ഉണ്ടാക്കിയിട്ടുണ്ട്. ഇഷാന്ത് ശര്‍മ്മയുമായും തനിക്ക് പ്രശ്‌നമില്ലെന്ന് താരം പറഞ്ഞു.