മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്‌വാദ് അന്തരിച്ചു, വിടവാങ്ങിയത് ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരങ്ങളിൽ ഒരാൾ

ഇന്ത്യൻ മുൻ ക്രിക്കറ്റ്താരവും പരിശീലകനുമായിരുന്ന അൻഷുമാൻ ഗെയ്ക്‌വാദ് (71) അന്തരിച്ചു. ദീർഘനാളായി അർബുദ ബാധിതനായിരുന്ന താരത്തിന്റെ അന്ത്യം ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിൽ ആയിരുന്നു. 1975 – 1987 കാലത്ത് ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച അദ്ദേഹം രണ്ടു തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു അദ്ദേഹം.

ഇന്ത്യക്കായി തന്റെ കാരുണ്യയിൽ പല മികച്ച പ്രകടനങ്ങളും നടത്തിയിട്ടുള്ള ഗെയ്ക്‌വാദ് വലംകൈയൻ ബാറ്റർ ആയിരുന്നു. ടെസ്റ്റിൽ 1985 റൺസ് നേടിയിട്ടുള്ള താരം പാകിസ്താനെതിരെ ഇരട്ട സെഞ്ച്വറി പ്രകടനവും നടത്തിയിട്ടുണ്ട്. ടെസ്റ്റിലെ പ്രകടന മികവ് ഏകദിനത്തിൽ ആവർത്തിക്കാൻ സാധിച്ചില്ല എങ്കിലും ഫോർമാറ്റിൽ അദ്ദേഹം 269 റൺസ് നേടിയിട്ടുണ്ട്. 2018 ൽ ബിസിസിഐ ഇന്ത്യൻ ക്രിക്കറ്റിനോട് താരം ചെയ്ത സേവനത്തിന്റെ പ്രതിഫലമായി സി. കെ നായിഡു പുരസ്ക്കാരം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷമായി ലണ്ടനിലെ കിങ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്ക്വാദിനെ കഴിഞ്ഞ മാസമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. അടുത്തിടെ താരത്തിന്റെ ചികിത്സ സഹായത്തിനായി കപിൽ ദേവ് ഉൾപ്പടെ ഉള്ളവർ ബിസിസിയോട് ആവശ്യപ്പെട്ടിരുന്നു. ബിസിസിഐ ഒരു കോടി രൂപ അതിന്റെ ഭാഗമായി നൽകുകയും ചെയ്തു.

പ്രധാനമത്രി നരേന്ദ്ര മോദി ഉൾപ്പടെ ഉള്ളവർ അനുശോചനം അറിയിച്ചിട്ടുണ്ട്.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി