'ഇംഗ്ലണ്ട് ഉറപ്പായിട്ടും 400 റണ്‍സിലധികം നേടും', ഇംഗ്ലണ്ടിന്റെ 'മുഖ്യന്‍' ബഹിരാകാശത്തെത്തി!

ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ മിന്നും ജയം നേടിയിരിക്കുകയാണ് ഇന്ത്യ. തീപാറുമെന്നു പ്രവചിക്കപ്പെട്ടിരുന്ന മല്‍സരം വെറും നനഞ്ഞ പടക്കമായി മാറിയപ്പോള്‍ ഇന്ത്യ പാട്ടുംപാടി ആദ്യ ഏകദിനം ജയിച്ചുകയറുകയായിരുന്നു. ഇന്ത്യന്‍ ജയത്തിനു പിന്നാലെ ട്രോളന്മാരുടെ പരിഹാസം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. മത്സരത്തിന് മുമ്പ് നടത്തിയ പ്രവചനമാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് 400 റണ്‍സ് നേടുമെന്നായിരുന്നു വോണിന്റെ പ്രവചനം. ‘ഇംഗ്ലണ്ട് ശക്തമാകും, വിക്കറ്റ് പരന്നതായിരിക്കും. നെതര്‍ലാന്‍ഡിനെതിരെ ഇംഗ്ലണ്ട് 498 റണ്‍സ് നേടി, ഇന്ത്യയ്ക്കെതിരെ അത് സാധ്യമല്ല, പക്ഷേ 400 സ്‌കോര്‍ ചെയ്യും എന്നുറപ്പാണ്’ എന്നായിരുന്നു വോണ്‍ പറഞ്ഞത്.

എന്നാല്‍ 100 കടക്കാന്‍ പാടുപെടുന്ന ഇംഗ്ലീഷ് പടയെയാണ് ഇന്നലെ കാണാനായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് വെറും 111 റണ്‍സാണ് വിജയലക്ഷ്യമായി ഇന്ത്യക്കു മുന്നില്‍ വച്ചത്. ജസ്പ്രീത് ബുംറയുടെ മാജിക്കല്‍ ബോളിംഗായിരുന്നു ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. 7.2 ഓവറില്‍ മൂന്നു മെയ്ഡനടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മൂന്നു വിക്കറ്റുകളെടുത്ത മുഹമ്മദ് ഷമി അദ്ദേഹത്തിനു മികച്ച പിന്തുണയേകി. പ്രസിദ്ധ് കൃഷ്ണയ്ക്കു ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ കുറച്ച് ഓവറുകളില്‍ റണ്ണെടുക്കാന്‍ വിഷമിച്ചെങ്കിലും പിന്നീട് രോഹിത്- ശിഖര്‍ ധവാന്‍ ജോടി കത്തിക്കയറി. 18.4 ഓവറില്‍ തന്നെ ഇന്ത്യ വിജയറണ്‍ കുറിച്ചു രോഹിത് 76ഉം ധവാന്‍ 31ഉം റണ്‍സെടുത്തു.

May be an image of 3 people, people standing and text that says "Home CricTracker News ENG V IND TNPL WI V BAN CRICKET NEWS 'Won't be surprised to see 400 being scored' Michael Vaughan backs England to score big against India England's batting lineup is looking more strong with the return of the likes of Joe Root, Jonny Bairstow, and Ben Stokes. മലയാളി ക്രിക്കറ്റ് സോൺ ഇംഗ്ലണ്ടിൻ്റെ ഗൗതം ഗംഭീർ നീ തന്നെടാവ്വേ... SHAHNAS KALLARA"May be an image of 4 people and text that says "MATHRUBHUMI ഇംഗ്ലണ്ട് 400 റൺസ് നേടിയാലും അദ്ഭുതമില്ലെന്ന് വോൺ; 110 റൺസിന് എറി... cich വാസിം ജാഫർ ഇന്ത്യൻ ഫാൻസ് 春 മലയാളി ക്രിക്കറ്റ്സോൺ"May be a meme of 1 person and text that says "* വസിം ജാഫർ ഇന്നത്തെ കളിക്ക് ശേഷം മലയാളി ക്രിക്കറ്റ് സോൺ മൈക്കൽ വോൺ"May be a meme of 5 people and text that says "ഇന്നലെ മലയാളി ക്രിക്കറ്റ് സോൺ ഇംഗ്ലണ്ട് 400 റൺസ് എടുത്താൽ ആരും അത്ഭുതപ്പെടരുത് ഇന്ന് England 110 10 all out India won by 10 wkt ഇനി ചത്ത പോലെ കിടന്നേക്കാം ഇന്ത്യൻ ഫാൻസ്‌"