വെറുക്കപ്പെട്ടവനെ തിരിച്ചു വിളിക്കുന്നു, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് മിസ്ബാഹ്

സ്ഥിരതയില്ലായ്മയാണ് പാക് ക്രിക്കറ്റ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. വലിയ വിജയങ്ങള്‍ സ്വന്തമാക്കുന്നതിന് പിന്നാലെ അവിശ്വസനീയമായി തോറ്റും പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ പലപ്പോഴും അമ്പരപ്പിച്ചു. ഏറ്റവും ഒടുവില്‍ ശ്രീലങ്കന്‍ ടീമിന്റെ പാക് പര്യടനത്തിലും ടീം സമാനത അവസ്ഥയിലൂടെയാണ് കടന്ന് പോയത്.

ഏകദിന പരമ്പര പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ ടി20 പരമ്പര ശ്രീലങ്ക തൂത്തുവാരി. ഇതോടെ വീണ്ടും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഇനിയിപ്പോള്‍ ഓസ്ട്രേലിയന്‍ പര്യടനമാണ് പാകിസ്ഥാന് മുന്നിലുള്ളത്.

ഇതോടെ പാക് ടീമില്‍ അവിശ്വസനീയമായ ചില മാറ്റങ്ങള്‍ കൊണ്ട് വരാനാണ് ചീഫ് സെലക്ടറും പരിശീലകനുമായ മിസ്ബാഹുല്‍ ഹഖിന്റെ തീരുമാനം. ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ശിക്ഷയനുഭവിച്ച സല്‍മാന്‍ ബട്ട് പാക് ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള പാക് ടീമില്‍ മുന്‍ താരത്തെ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയേറെയാണ്.

നിലവിലെ പാക് താരങ്ങളില്‍ ഹഖിന് അത്ര തൃപ്തിയില്ല. സീനിയര്‍ താരങ്ങളെ ടീമിലേക്ക് കൊണ്ടു വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുന്‍ നായകന്മാരായ ഷുഹൈബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

Read more

ശ്രീലങ്കയ്‌ക്കെതിരെ ടി20യില്‍ ഉമര്‍ അക്മലിനെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും താരം നിരാശപ്പെടുത്തിയിരുന്നു. രണ്ടു മത്സരത്തിലും പൂജ്യനായാണ് അക്മല്‍ മടങ്ങിയത്.