ഐ.പി.എല്‍ 2020; സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി

ഐ.പി.എല്‍ 13 സീസണിനായി ഒരുങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തലവേദന സൃഷ്ടിച്ച് വിദേശ താരങ്ങള്‍. നിശ്ചയിച്ച സമയത്ത് ടീമിനൊപ്പം ചേരാനാകില്ലെന്ന് പല വിദേശ താരങ്ങളും അറിയിച്ചതാണ് ചെന്നൈയുടെ ഒരുക്കത്തെ അങ്കലാപ്പിലാക്കിയിരിക്കുന്നത്. വൈകിയെത്തുന്നതിനു പുറമേ ക്വാറെൈന്റനും കൂടിയാകുമ്പോള്‍ വിദേശ താരങ്ങളില്‍ ചിലര്‍ ടീമിനൊപ്പം ചേരാന്‍ വളരെ സമയം പിടിക്കും.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ, ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍, ന്യൂസിലാന്‍ഡ് താരം മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ടീമിനൊപ്പം ചേരാന്‍ വൈകും. ഓഗസ്റ്റ് 18-ന് ട്രിനിഡാഡിലാണ് സി.പി.എല്‍ ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍വുഡ്, ഇംഗ്ലീഷ് താരം സാം കറന്‍ എന്നിവര്‍ വൈകി മാത്രമേ ടീമിനൊപ്പം ചേരൂ എന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇരുവരും സെപ്റ്റംബര്‍ പകുതിയോടെ മാത്രമേ ടീമിനൊപ്പം ചേരൂ.

IPL 2018, SRH v CSK: Faf du Plessis takes CSK to 7th final ...

സെപ്റ്റംബര്‍ ഒന്നോടെ യു.എ.ഇയില്‍ എത്തുമെന്ന് അറിയിച്ച ദക്ഷിണാഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസ് ഇനിയും വൈകുമെന്നാണ് സൂചന. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഡുപ്ലെസിസ് നാട്ടില്‍ തന്നെ തങ്ങുന്നത്. ഡുപ്ലെസിസിനൊപ്പം എത്തേണ്ട പേസ് ബൗളര്‍ ലുങ്കി എന്‍ഗിഡിയും എന്ന് ടീമിനൊപ്പം ചേരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

IPL 2019: CSK coach Stephen Fleming feels playing four foreign ...

അതേസമയം പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, ഓസ്‌ട്രേലിയയില്‍ നിന്നുള്ള ബാറ്റിംഗ്ങ് പരിശീലകന്‍ മൈക്ക് ഹസ്സി, ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവര്‍ യു.എ.ഇയിലേക്ക് പുറപ്പെടുന്നതിനായി ടീമിനൊപ്പം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ മാസം 22- നാവും ചെന്നൈ ടീം യു.എ.ഇയ്ക്ക് തിരിക്കുക. ടീം ക്യാമ്പ് ഈ മാസം 15-ന് ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ തുടങ്ങും.

IPL 2020: Chennai Super Kings skipper MS Dhoni to commence ...

Read more

സെപ്റ്റംബര്‍ 19-ന് ഐ.പി.എല്‍ മത്സരങ്ങള്‍ ആരംഭിക്കുക. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.