ആദ്യം നന്ദി അല്ലു അർജുന്, തരംഗമായി ആഘോഷം; മുഹമ്മദ് ആമിറിന്റെ വീഡിയോ വൈറൽ

പാകിസ്ഥാൻ പേസർ നസീം ഷായ്ക്ക് പകരക്കാരനായി ഗ്ലൗസെസ്റ്റർഷെയറിന്റെ ടീമിൽ ചേർന്ന് ഒരു ദിവസത്തിനുള്ളിൽ, വെറ്ററൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ പ്രതാപ കാലത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള മികച്ച പ്രകടനമാണ് നടത്തിയത്. പരിക്കേറ്റ നസീമിന് പകരം വെള്ളിയാഴ്ച ടീമിലെത്തിയ അമീർ, സോമർസെറ്റിനെതിരെ ഗ്ലൗസെസ്റ്റർഷെയറിനായി അരങ്ങേറ്റം കുറിച്ചു.

വിൽ സ്മീഡിനെയും ബെൻ ഗ്രീനിനെയും പുറത്താക്കി മുൻ പാകിസ്ഥാൻ പേസർ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. സോമർസെറ്റിന്റെ ഇന്നിംഗ്‌സിലെ മൂന്നാം പന്തിൽ, വിലിനെ പുറത്താക്കിയാണ് അമീർ തുടങ്ങിയത്. കവർ ഡ്രൈവ് കളിക്കാൻ ശ്രമിച്ച താരത്തെ അമീർ പുറത്താക്കുക ആയിരുന്നു.

ഗ്ലൗസെസ്റ്ററിന് വേണ്ടി തന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ആമിർ നടത്തിയ ആഘോഷം ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. പുഷ്പ: ദി റൈസ്’ എന്ന സിനിമയിലെ ‘ശ്രീവല്ലി’ ഗാനത്തിൽ നിന്ന് അല്ലു അർജുൻ ജനപ്രിയമാക്കിയ നൃത്തത്തിലൂടെ വിക്കറ്റ് ആഘോഷിച്ച അമീർ താരമായി.

പുഷ്പ ആഘോഷ തരംഗം പാകിസ്താനിലും എന്ന കമെന്റുകൾ നിറയുന്നുണ്ട്. വീഡിയോ ടീം തന്നെ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

2017 ചാമ്പ്യൻസ് ട്രോഫി ജയിക്കാൻ പാകിസ്താനെ സഹായിച്ച താരമാണ് അമീർ. 2020 ൽ തരാം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.