കൂറ്റന്‍ സിക്‌സറുകള്‍, തീതുപ്പി യുവരാജ് സിംഗ്

കാനഡ ഗ്ലോബള്‍ ടി20 ലീഗില്‍ ബാറ്റ് കൊണ്ട് യുവരാജിന്റെ തിരിച്ചുവരവ്. ആദ്യ മത്സരത്തില്‍ ഒച്ചിഴയും വേഗത്തില്‍ ബാറ്റ് ചെയ്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച യുവരാജ് രണ്ടാമത്ത മത്സരം അതിവേഗം റണ്‍സ് കണ്ടെത്തി മെല്ലപ്പോക്കിന് പ്രായശ്ചിത്തം ചെയ്തു.

യുവരാജിന്റെ മികവില്‍ അദ്ദേഹത്തിന്റെ ടീമായ ടൊറാന്റോ നാഷണല്‍സ് എഡ്മൊന്റണ്‍ റോയല്‍സിനെ രണ്ടുവിക്കറ്റിന് തകര്‍ത്തു. യുവരാജ് മൂന്നു കൂറ്റന്‍ സിക്സറുകളടക്കം 21 പന്തില്‍ 35 റണ്‍സെടുത്തപ്പോള്‍ ഗോണിയുടെ വെടിക്കെട്ടാണ് കളി ജയത്തിലേക്ക് എത്തിച്ചത്.

192 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഒരുഘട്ടത്തില്‍ എത്തില്ലെന്ന് തോന്നിച്ചെങ്കിലും 12 പന്തില്‍ 33 റണ്‍സെടുത്ത ഗോണിയുടെ പോരാട്ടം അവരെ തുണച്ചു. ആദ്യ മത്സരത്തില്‍ യുവിയുടെ ടീം തോറ്റിരുന്നു. അന്ന് 27 പന്തില്‍ വെറും 14 റണ്‍സായിരുന്നു യുവിയുടെ സമ്പാദ്യം. അമ്പയറിംഗ് പിഴവാണ് അന്ന് യുവരാജിന്റെ വിക്കറ്റെടുത്തത്.

Read more

ലോക കപ്പിനിടെയാണ് യുവരാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ഇതോടെയാണ് കാനഡ ഗ്ലോബല്‍ ടി20 ലീഗില്‍ കളിക്കാന്‍ യുവരാജിന് അവസരമൊരുങ്ങിയത്.