നിര്‍ണായക മാറ്റങ്ങളോടെ ടീം ഇന്ത്യ, ഓസീസിന് ബാറ്റിംഗ്

ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ്. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് ടീം ഇന്ത്യ ഇന്ന് വരുത്തിയിരിക്കുന്നത്. റിസ്റ്റ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവര്‍ ടീമിലെത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയും രണ്ട് മാറ്റങ്ങളോടെയാണ് കളിക്കാനിറങ്ങുന്നത്. മാര്‍ക്കസ് സ്റ്റോയിനിസും, നഥാന്‍ ലയോണും ടീമിലെത്തിയപ്പോള്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ഷോണ്‍ മാര്‍ഷ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി.

പരമ്പര നിലവില്‍ 2-2 ന് തുല്യത പാലിക്കുന്നതിനാല്‍ ഇന്ന് ജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.