ഐ.പി.എല്ലില്‍ പുതിയ രണ്ട് ടീമുകള്‍; തീരുമാനം ഉടന്‍

2021 ഏപ്രിലില്‍ ആരംഭിക്കേണ്ട ഐ.പി.എല്‍ പുതിയ സീസണിനു മുന്നോടിയായി രണ്ടു പുതിയ ടീമിനെക്കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24-ന് ചേരുന്ന ബി.സി.സി.ഐ വാര്‍ഷിക യോഗത്തില്‍ പുതിയ ടീമുകള്‍ക്ക് അനുമതി നല്‍കിയേക്കും.

പ്രമുഖ വ്യവസായികളായ ഗൗതം അദാനിയും സഞ്ജീവ് ഗോയങ്കയുമാവും പുതിയ ടീമുകളെ വാങ്ങുകയെന്നാണ് വിവരം. അഹമ്മദാബാദ് കേന്ദ്രീകരിച്ചുള്ള ടീം അദാനിയുടെ ഉടമസ്ഥതയിലാവുമെന്നാണ് സൂചന. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും ഈ പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണി കഴിപ്പിച്ച ഗ്രൗണ്ടാണിത്.

AGM: BCCI to take decision on new IPL teams - Rediff Cricket

മുമ്പ് ഐ.പി.എല്‍ കളിച്ചിട്ടുള്ള റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ഫ്രാഞ്ചൈസി ഉടമകളായിരുന്ന ആര്‍.പി.ജി.എസ് ഗ്രൂപ്പ് ഉടമയാണ് ഗോയങ്ക. പൂനെയ്ക്ക് സാദ്ധ്യതയുണ്ടെങ്കില്‍ സഞ്ജീവ് ഗോയങ്കയുടെ ആര്‍.പി.എസ്.ജി ഗ്രൂപ്പ് തങ്ങളുടെ ഫ്രാഞ്ചൈസിയെ പൊടിതട്ടി എടുക്കുമെന്നാണ് വിവരം.

IPL 2021 Set To Get Two New Teams BCCI To Decide On December 24 | Sports News

Read more

ഡെക്കാന്‍ ചാര്‍ജേഴ്‌സ്, റൈസിംഗ് പൂനെ ജയന്റ്‌സ്, പൂനെ വാരിയേഴ്‌സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളും മുമ്പ് ഐ.പി.എല്ലില്‍ വന്നിട്ടുണ്ടെങ്കിലും ഇവരൊന്നും രണ്ട് സീസണുകള്‍ക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല. ഐ.പി.എല്‍ 14ാം സീസണ്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ തന്നെയാവും ടൂര്‍ണമെന്റിന് വേദിയാവുക.