പെണ്‍കുട്ടികളോടുള്ള വിടപറയല്‍ എപ്പോഴും ഹൃദയഭേദകമാണ്‌ ; ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ താരത്തിന്റെ വൈകാരിക സന്ദേശം

ഈ പെണ്‍കുട്ടികളോടുള്ള വിടപറയന്‍ എപ്പോഴും ഹൃദയഭേദകമാണെന്ന്‌ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ്‌ വാര്‍ണറിന്റെ ട്വീറ്റ്‌.  24 വര്‍ഷത്തിന്‌ ശേഷം പാകിസ്‌താനിലേക്ക്‌ പോകുന്ന ഓസീസ്‌ ടീമില്‍ വാര്‍ണറുമുണ്ട്‌. പാകിസ്‌താനിലേക്ക്‌ പോകുന്നതിന്‌ തൊട്ടുമുമ്പായിട്ടായിരുന്നു വാര്‍ണറുടെ സന്ദേശം. എന്റെ പെണ്‍കുട്ടികളോടുള്ള വിടപറയല്‍ എപ്പോഴും ഹൃദയഭേദകമാണ്‌ താരം കുറിച്ചു.

അതേസമയം ഇത്തവണ ആഴ്‌ചകള്‍ക്ക്‌ ശേഷം അവരുമായി വീണ്ടും കണ്ടുമുട്ടാന്‍ അവസരമുണ്ട്‌്‌ എന്നത്‌ ആശ്വാസകരമാണ്‌ താരം പറഞ്ഞു. ഭാര്യയോടും മുന്ന്‌ പെണ്‍മക്കളോടും കൂടിയിരിക്കുന്ന ഫോട്ടോയോടു കൂടിയാണ്‌ ഇന്‍സ്‌റ്റാഗ്രാമില്‍ താരത്തിന്റെ ട്വീറ്റ്‌. എന്നാലും പാക്‌ പര്യടനത്തിന്‌ തൊട്ടുപിന്നാലെ താരത്തിന്‌ നേരിയ ഇടവേള മാത്രമാണുള്ളത്‌. തൊട്ടുപിന്നാലെ മാര്‍ച്ച്‌ 26 ന്‌ ഐപിഎല്ലില്‍ കളി തുടങ്ങും.

വാര്‍ണറിനും ഓസ്‌ട്രേലിയന്‍ ടീമിലെ മറ്റ്‌ ചില സഹതാരങ്ങള്‍ക്കും ഐപിഎല്ലിലെ ആദ്യത്തെ ഏതാനും മത്സരം ഇത്തവണ നഷ്ടമാകും. ഇത്തവണ വാര്‍ണര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലാണ്‌ കളിക്കുന്നത്‌. സണ്‍റൈസേഴ്‌സ്‌ ഹൈദരാബാദ്‌ വിട്ട താരത്തെ 6.5 കോടിയ്‌ക്കാണ്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌ ടീമിലെടുത്തത്‌.

Read more

പാകിസ്‌താനില്‍ മൂന്ന്‌ ടെസ്‌റ്റും മൂന്ന്‌ ഏകദിനവും ഒരു ട്വന്റിട്വന്റി മത്സരത്തിലുമാണ്‌ ഓസ്‌ട്രേലിയ കളിക്കുന്നത്‌. റാവല്‍പിണ്ടിയില്‍ ആദ്യ ടെസ്‌റ്റ്‌ മാര്‍ച്ച്‌ 4 മുതല്‍ 8 വരെ നടക്കും. രണ്ടാം ടെസ്‌റ്റ്‌ നടക്കുന്നത്‌ മാര്‍ച്ച്‌ 12 മുതല്‍ 16 വരെയാണ്‌. ലാഹോറില്‍ അവസാന ടെ്‌സ്‌റ്റ്‌ മാര്‍ച്ച്‌ 21 മുതല്‍ 25 വരെയും നടക്കും. റാവല്‍പിണ്ടിയിലാണ്‌ ഏക ടി20 മത്സരം നടക്കുക.