രോഹിത് അല്ല നോ ഹിറ്റ്, വീണ്ടും ദുരന്തമായി ഹിറ്റ്മാൻ; കെണിയിലേക്ക് ചെന്ന് ചാടി മേടിച്ചത് വമ്പൻ പണി

ഇന്ത്യ – ന്യൂസിലാന്റ് മൂന്നാം ടെസ്റ്റ് അതിന്റെ മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ കാര്യങ്ങൾ എല്ലാം ഇന്ത്യക്ക് അനുകൂലം ആയിരുന്നു. കിവീസിന്റെ അവസാന വിക്കറ്റും വീഴ്ത്തി ജഡേജ 5 വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോൾ ഇന്ത്യക്ക് മുന്നിൽ കിട്ടിയ ലക്‌ഷ്യം 146 റൺ മാത്രം. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ സംബന്ധിച്ച് മികച്ച റൺ നേടി ഓസ്‌ട്രേലിയൻ പരമ്പരക്ക് മുമ്പ് ഫോം വീണ്ടെടുക്കാൻ പറ്റിയ അവസരമായിരുന്നു. എന്നാൽ വീണ്ടും “ശങ്കരൻ തെങ്ങിൽ തന്നെ “എന്ന് പറയുന്നത് പോലെ രോഹിത് നിരാശപ്പെടുത്തി.

താൻ എന്നും മികച്ച രീതിയിൽ റൺ സ്കോർ നേടിയിട്ടുള്ള മാറ്റ് ഹെൻറിക്ക് എതിരെ മനോഹരമായ ബൗണ്ടറി നേടിയൊക്കെ തുടങ്ങിയെങ്കിലും രോഹിത്തിന് കാര്യങ്ങൾ കൈവിട്ട പോയത്. മിഡ് വിക്കറ്റിൽ ഗ്ലെൻ ഫിലിപ്സിന് ഇരയായി മടങ്ങുമ്പോൾ ഇന്ത്യൻ നായകന് നേടാനായത് 11 റൺ മാത്രമായിരുന്നു. രോഹിത് ശർമ്മയ്ക്ക് വേണ്ടി ഒരുക്കിയ കെണി തന്നെ ആയിരുന്നു ആ പുറത്താക്കൽ. താരത്തിന്റെ മികവ് തന്നെ അവർ ദൗർബല്യമായി എടുക്കുക ആയിരുന്നു. ഈ പരമ്പരയിൽ താരം നിരാശപെടുത്തുന്നത് തുടർന്നപ്പോൾ അത് ഇന്ത്യക്ക് സമ്മാനിക്കുന്നത് വമ്പൻ സമ്മർദ്ദമാണ് പ്രത്യേകിച്ച് ബോർഡർ ഗവാസ്‌ക്കർ ട്രോഫി വരാനിരിക്കെ.

രോഹിത്തിന്റെ സംബന്ധിച്ച് 2024 തുടങ്ങിയതിന് ശേഷം താരം 11 തവണ സിംഗിൾ ഡിജിറ്റിന് പുറത്തായി. 5 തവണ ടി 20 യിലും 6 തവണ ടെസ്റ്റിലും. ഒരു ഇന്ത്യൻ താരം പോലും ഈ കാലയളവിൽ ഇത്രയും വട്ടം സിംഗിൾ ഡിജിറ്റിന് പുറത്തായിട്ടില്ല. ഇത് കൂടാതെ താരം ഒരു 20 റൺ ഒകെ പിന്നിട്ട് പോകുന്നത് പോലും അപൂർവ കാഴ്ചയായി മാറി കഴിഞ്ഞിരിക്കുന്നു. എന്തായാലും പുറത്തായതിന് പിന്നാലെ ട്രോളുകളുമായി ഒരു കൂട്ടം ആളുകൾ എത്തി കഴിഞ്ഞു. രോഹിത്തിനെ ഒന്നും ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്ന അഭിപ്രായമാണ് കൂടുതൽ പേരും പറഞ്ഞത്.

അനാവശ്യമായി പിച്ചും സാഹചര്യവും ഒന്നും നോക്കാതെ കളിക്കുന്നവർ ഈ ഫോര്മാറ്റിന് ഒരു ബാധ്യത ആണെന്നും ആളുകൾ പറയുന്നു.

https://x.com/TheRaghuvamsa/status/1852937835885810145