ഞെട്ടിച്ച് ഡുപ്ലെസി, നായക സ്ഥാനം രാജിവെച്ചു, ഇനി ഡികോക്ക് യുഗം

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന താരം ഫാഫ് ഡുപ്ലസിസ്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലെയും നായക സ്ഥാനത്ത് നിന്നുമാണ് ഡുപ്ലെസിസ് പടിയിറങ്ങുന്നത്. ട്വന്റി20 ലോക കപ്പിന് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്നോടിയായിട്ടാണ് ഡുപ്ലസിസിസ് നായക സ്ഥാനം ഒഴിയുന്നത്.

എല്ലാ അര്‍ത്ഥത്തിലും ഡികോക്കിനെ പിന്തുണയ്ക്കുകയാണ് ഞാന്‍ ചെയ്യേണ്ടത്. പുതു തലമുറ കളിക്കാരുമായി പുതിയ ദിശയില്‍ ടീം സഞ്ചരിക്കുമ്പോള്‍ നായക സ്ഥാനത്ത് നിന്നും ഞാന്‍ മാറേണ്ട ശരിയായ സമയമാണ് ഇതെന്നും ഡുപ്ലസിസ് പറഞ്ഞു.

നിലവില്‍ ഏകദിന, ട്വന്റി20 ടീമിന്റെ നായക സ്ഥാനത്തേക്ക് ഡികോക്കിനെ തിരഞ്ഞെടുത്തിരുന്നു. ഏകദിന ലോക കപ്പില്‍ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനവും, ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര 3-1ന് നഷ്ടമായതും ഡുപ്ലസിസിന് മേല്‍ വലിയ സമ്മര്‍ദം നിറച്ചിരുന്നു. നായകത്വത്തിലെ മോശം പ്രകടനത്തിന് പുറമെ ബാറ്റിങ്ങിലും ഡുപ്ലസിസ് നിരാശപ്പെടുത്തിയിരുന്നു.

Read more

കഴിഞ്ഞ 14 ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് ഡുപ്ലസിസിന്റെ ബാറ്റിംഗ് ശരാശരി 20.92 മാത്രമാണ്. ബാറ്റിംഗിലു ഫോം മങ്ങിയതോടെ ടീമിലെ ഡുപ്ലസിസിന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഡുപ്ലസിസ് രാജി വെച്ചതോടെ മൂന്ന് ഫോര്‍മാറ്റിലും ഡികോക്കിലേക്ക് തന്നെ നായകത്വം എത്തിച്ചേരും.