വിമാനത്താവളത്തില്‍ വൈകിയെത്തി; വിന്‍ഡീസ് താരത്തിന് വമ്പന്‍ നഷ്ടം

കോവിഡ് സാഹചര്യത്തില്‍ കനത്ത നിയന്ത്രണങ്ങളോടെയാണ് പല ടൂര്‍ണമെന്റുകളും മത്സരങ്ങളും നടക്കുന്നത്. ഒരാളുടെ അശ്രദ്ധ മതി ബാക്കിയുള്ളവരെയും അപകടത്തിലാക്കാന്‍. അതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അത്തരത്തില്‍ നിശ്ചിത തീരുമാനമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തിനാല്‍ വിന്‍ഡീസ് താരം ഫാബിയന്‍ അലന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

വിമാനത്താവളത്തില്‍ വൈകിയെത്തിയതിന്റെ പേരില്‍ അലന് കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണ്‍ പൂര്‍ണമായി നഷ്ടമാക്കിയിരിക്കുകയാണ്. സി.പി.എല്ലില്‍ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സിന്റെ താരമായ അലന് വിമാനത്താവളത്തില്‍ വൈകിയെത്തിയതാണ് വിനയായത്. ലീഗ് നടക്കുന്ന ട്രിനിഡാഡിലേക്കുള്ള ഏക യാത്രാമാര്‍ഗമായ ചാര്‍ട്ടേഡ് വിമാനം നഷ്ടമാക്കിയതോടെ അലന് സി.പി.എല്‍ തന്നെ നഷ്ടമാവുകയായിരുന്നു.

Fabian Allen to miss CPL after missing flight to Trinidad and Tobago

ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഓഗസ്റ്റ് 18-ന് തുടക്കമാവുക. സെപ്റ്റംബര്‍ 10-നാണ് ഫൈനല്‍. കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങള്‍ നടക്കുക. ആറ് ടീമുകള്‍ മാറ്റുരയ്ക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 33 മത്സരമാണുണ്ടാകുക. ഗയാന ആമസോണ്‍ വാരിയേഴ്സും ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം. രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാര്‍ബഡോസ് ട്രൈഡന്റ്സ് സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ നേരിടും.

WINDOW FOR 2020 HERO CPL ANNOUCED CPL T20

Read more

ടറൗബയിലെ ബ്രയാന്‍ ലാറ അക്കാദമി ഗ്രൗണ്ടിലും പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്യൂന്‍സ് പാര്‍ക്ക് ഓവലിലുമാണ് മത്സരങ്ങള്‍ നടക്കുക. സെമിഫൈനലുകളും ഫൈനലും ബ്രയാന്‍ ലാറ അക്കാദമി സ്റ്റേഡിയത്തിലാണ് നടക്കുക. കോവിഡ് സാഹചര്യത്തിലാണ് മത്സരങ്ങള്‍ രണ്ട് വേദികളിലേക്കായി ചുരുക്കിയത്.