ആ താരത്തെ അമിതമായി ആശ്രയിക്കുന്നത് പഞ്ചാബിന് ദോഷം ചെയ്യും, വെളിപ്പെടുത്തലുമായി മഞ്ജരേക്കർ

മോശമില്ലാത്ത തുടക്കമാണ് പഞ്ചാബിന് ഈ സീസൺ പ്രീമിയർ ലീഗിൽ ലഭിച്ചിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 3 വീതം ജയവും തോൽവിയുമാണ് ടീമിന്റെ ഇതുവരെയുള്ള സമ്പാദ്യം. വ്യക്തികത മികവിൽ മുന്നിലുള്ള ഒരുപിടി താരങ്ങളാണ് സീസണിൽ ടീമിന്റെ കരുത്ത്. ഇപ്പോഴിതാ പുതുമുഖ പേസർ വൈഭവ് അറോറയെ പഞ്ചാബ് കിംഗ്‌സ് അമിതമായി ആശ്രയിക്കരുതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ പറയുകയാണ്.

” വൈഭവ് മികച്ച ബൗളർ തന്നെയാണ്, ചില മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനങ്ങൾ നടത്താനും സാധിച്ചിട്ടുണ്ട്. പക്ഷെ സ്ഥിരതയോടെ പ്രകടനങ്ങൾ ഉണ്ടാകുന്നില്ല. പഞ്ചാബ് അവനെ ഒരുപാട് ആശ്രയിക്കരുത്. അവൻ കളിച്ചാൽ കളിച്ചു ഇല്ലേൽ ഇല്ല ( ഹിറ്റ് ആൻഡ് മിസ്) ടൈപ്പ് ബൗളറാണ്. കഗിസോ റബാഡ, അർഷ്ദീപ് സിങ് എന്നിവരെ ടീമിന് ആശ്രയിക്കാം. അറോറയിൽ അമിതമായി ശ്രദ്ധിക്കുന്നത് കുറച്ച് സ്പിൻ ഡിപ്പാർട്മെന്റിൽ പഞ്ചാബ് കൂടുതൽ ഫോക്കസ് കൊടുക്കണം.”

കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് ഏഴ് വിക്കറ്റിന് പഞ്ചാബ് പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരെ മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ പഞ്ചാബ് അടുത്ത മത്സരത്തിനിറങ്ങും.