ബുംറയെ പുകഴ്ത്തുന്നത് സുഖിക്കാതെ പാക് താരം, പകരം ബോളറെ രംഗത്തിറക്കി

ഇംഗ്ലണ്ടിനെതിരായ പ്രകടനത്തോടെ ജസ്പ്രീത് ബുംറയുടെ ഗ്രാഫ് കുറച്ചുകൂടി ഉയര്‍ന്നിരിക്കുകയാണ്. ക്രിക്കറ്റ് ലോകം താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ്. എന്നാല്‍ പാക് മുന്‍ താരം സല്‍മാന്‍ ബട്ടിന് ഈ പുകഴ്ത്തല്‍ അത്രപിടിക്കുന്നില്ല. ബുംറ കളംനിറഞ്ഞ് നില്‍ക്കുമ്പോള്‍ പാക് യുവ പേസര്‍ ഷഹീന്‍ അഫ്രീദിയെ താരവുമായി ഉപമിച്ചിരിക്കുകയാണ് ബട്ട്.

‘ഷഹീന്‍ അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം മല്‍സരങ്ങളൊന്നും കളിച്ചിട്ടില്ല. പക്ഷെ അവന്‍ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളാണ്. ജസ്പ്രീത് ബുംറയേക്കാള്‍ അത്ര പിറകിലൊന്നുമല്ല ഷഹീന്‍. മല്‍സരപരിചയം കൂടുതല്‍ ലഭിക്കുന്നതോടെ അവന്‍ ഇനിയും മെച്ചപ്പെട്ട ബോളറായി മാറും. മാത്രമല്ല ഷഹീനു കൂടുതല്‍ വേഗതും വ്യത്യസ്ത ആംഗിളുകളുമുണ്ട്.’

’20 കാരനായ ഒരു ബaളര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ല. ഷഹീനും ബുംറയും അതിശയിപ്പിക്കുന്ന കളിക്കാരാണ്. തീര്‍ച്ചയായും ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്.’

Read more

‘ബുംറ ഇപ്പോള്‍ വളരെ ഉജ്ജ്വലമായാണ് പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നത്. ഷഹീനും ബുംറയും തമ്മില്‍ ഒരു താരതമ്യം വേണ്ട. ഒരാള്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിച്ചു, മറ്റെയാള്‍ക്ക് അത്ര കളിക്കാനുമായിട്ടില്ല.’ സല്‍മാന്‍ ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.