കളിക്കുന്നതിന് മുമ്പേ ഫലം എല്ലാവർക്കും അറിയാം, ഇവർ ഇത് റെക്കോർഡ് ചെയ്യുകയാണോ

ക്രിക്കറ്റിൽ ഒരുപാട് വിചിത്ര റെക്കോഡുകളുണ്ട്. ഇതൊക്കെ റെക്കോഡുകളാണോ എന്ന് നമുക്ക് കൗതുകം തോന്നിക്കുന്ന  റെക്കോഡുകൾ. ആദ്യമായി തേർഡ് അമ്പയർ തീരുമാനമായി പുറത്തായ സച്ചിന് തന്റെ റെക്കോഡ് പുസ്തകത്തിൽ ഈ കൗതുക റെക്കോഡ് കൂടി കിട്ടി. മറ്റൊരു വിചിത്ര റെക്കോഡുള്ള ടീമാണ് ന്യൂസിലൻഡ്  . 1929 മുതൽ 1969 വരെ നാൽപ്പത് വർഷം കളിച്ച 30 ടെസ്റ്റുകളിൽ ഒന്നുപോലും ജയിക്കാൻ ടീമിന് സാധിച്ചിരുന്നില്ല.

ഈ കാലയളവിൽ 21 പരമ്പരകൾ നഷ്‌ടപ്പെടുകയും 9 പരമ്പരകൾ സമനിലയിലാവുകയും ചെയ്‌തു. 10 താരങ്ങൾ ഈ കാലയളവിൽ വന്നിട്ടും അവർക്കാർക്കും ടീമിന് വിജയം സമ്മാനിക്കാനായില്ല. ഗ്രഹാം ഡൗളിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം പാക്കിസ്ഥാനെതിരെ 1-0ന് വിജയിച്ചപ്പോൾ ന്യൂസിലൻഡ് ഈ വലിയ വിജയദാഹത്തിന് ശമനം കണ്ടെത്തി.

ഇന്നത്തെ കാലത്ത് ഈ റെക്കോർഡ് കിവികൾക്ക് കൈമാറാൻ പറ്റുമെന്ന് തോന്നുന്നില്ല. 30 മത്സരത്തിൽ ഏതെങ്കിലും ഒന്നിലെങ്കിലും ജയിക്കാൻ ടീമുകൾക്ക് സാധിച്ചേക്കും

ഒരു ടീമും ആഗ്രഹിക്കാത്ത മോശം റെക്കോര്ഡുകളിൽ ചിലതും കിവിപട ഈ കാലഘട്ടത്തിൽ സ്വന്തമാക്കി.