'പന്ത്രണ്ട് വയസുള്ള എന്റെ മകന് അയാളേക്കാള്‍ വിവരമുണ്ട്'; റമീസിന് എതിരെ രൂക്ഷവിമര്‍ശനവുമായി മുഹമ്മദ് ഹഫീസ്

മുന്‍ ക്രിക്കറ്ററും കമന്റേറ്ററുമായ റമീസ് രാജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാകിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസ്. തന്റെ 12 വയസ്സുള്ള മകന് റമീസ് രാജയെക്കാള്‍ ക്രിക്കറ്റില്‍ വിവരമുണ്ടെന്ന് ഹഫീസ് പറഞ്ഞു. യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കുന്നതിന് ഹഫീസിനെ പോലുള്ള വെറ്ററന്‍ താരങ്ങള്‍ വിരമിക്കണമെന്ന് റമീസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹഫീസിന്റെ വിമര്‍ശനം.

“ഒരു താരമെന്ന നിലയില്‍ റമീസ് പാക് ക്രിക്കറ്റിന് നല്‍കിയ സംഭാവനകളെയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളേയും ഞാന്‍ മാനിക്കുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ക്രിക്കറ്റ് സംബന്ധമായ അവബോധത്തെ കുറിച്ചും കളി സംബന്ധിച്ച അറിവിനെക്കുറിച്ചും എനിക്ക് വിയോജിപ്പുണ്ട്. നിങ്ങള്‍ എന്റെ 12 വയസുള്ള മകനോട് സംസാരിച്ചു നോക്കു. റമീസ് ഭായി പറയുന്നതിനേക്കാള്‍ വ്യക്തമായി അവന്‍ ക്രിക്കറ്റിനെ കുറിച്ച് നിങ്ങളോട് സംസാരിക്കും.”

Mohammad Hafeez To Retire From International Cricket After T20 World Cup | Cricket News

“ഫിറ്റ്‌നസിലെ പ്രശ്‌നങ്ങളും മോശം പ്രകടനങ്ങളും ആണെങ്കില്‍ ഞാന്‍ സന്തോഷത്തോടെ മടങ്ങും. പാകിസ്ഥാനു വേണ്ടി മികച്ച മറ്റൊരാള്‍ തയ്യാറാണെന്നു തോന്നിയാലും ക്രിക്കറ്റ് നിര്‍ത്താം. എന്റെ കരിയറില്‍ ഞാന്‍ തൃപ്തനാണ്. വിവാദ പ്രസ്താവനകള്‍ നടത്തി യൂട്യൂബ് ചാനലിലൂടെ നേട്ടമുണ്ടാക്കാനാണ് റമീസിന്റെ ശ്രമം” മുഹമ്മദ് ഹഫീസ് ആരോപിച്ചു.

Ramiz Raja vs Shoaib Malik vs Mohammad Hafeez: careers in comparison | - GeoSuper.tv

വെറ്ററന്‍ താരങ്ങളായ മുഹമ്മദ് ഹഫീസ്, ഷൊയ്ബ് മാലിക് എന്നിവരെ ടി20 ലോക കപ്പ് മുന്നില്‍ കണ്ട് തിരികെ ടീമിലെത്താന്‍ ആലോചന നടക്കുന്നുണ്ട്. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു റമീസിന്റെ വിരമിക്കല്‍ പരാമര്‍ശം. വലിയ മത്സരങ്ങള്‍ വരുമ്പോള്‍ പരിചയസമ്പത്തുള്ള താരങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നത് സാധാരണ പാക് ധാരണ മാത്രമാണെന്നും യുവതാരങ്ങള്‍ക്കും അവസരം കൊടുക്കണമെന്നുമാണ് റമീസ് അഭിപ്രായപ്പെട്ടത്.