ആഘോഷം അധികമായാലും വിഷമാണ് കേട്ടോ, കണ്ണ് തകർത്ത ഹൈ ഫൈവ്

രസം അധികമായാൽ വിഷമാ കേട്ടോ, ദിലീപ് നായകനായ മീനത്തിലെ താലികെട്ട് എന്ന സിനിമയിൽ തിലകൻ പറയുന്ന ഈ ഡയലോഗ് മലയാളികളെ ഏറെ ചിരിപ്പിച്ച ഒന്നാണ്. അതുപോലെ ആഘോഷം അതിരുകടന്നാൽ കുഴപ്പമാ കേട്ടോ എന്ന് ബ്രാഡ് ഹാഡിൻ സഹ താരമായ ജെയിംസ് ഫോക്ക്നറോട് പറഞ്ഞ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

2013 ൽ ഇന്ത്യയും ഓസ്‌ട്രേലിയയും പൂനെയിൽ നടന്ന ഏകദിന മത്സരത്തിൽ ഏറ്റുമുട്ടുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 308 റൺസ് പിന്തുടർന്ന ഇന്ത്യക്ക് തുടക്കത്തിലേ ധവാന്റെ വിക്കറ്റ് നഷ്ടമാകുന്നു. പ്രധാന വിക്കറ്റ് ആയിരുന്നതിനാൽ തന്നെ ഫോക്ക്നർ നല്ല രീതിയിൽ അത് ആഘോഷിച്ചു.

കീപ്പർ ഹാഡിൻ എടുത്ത കാച്ചിലായിരുന്നു താരം പുറത്തായത്. അതിനാൽ സഹതാരത്തെ അഭിനന്ദിക്കാനെത്തിയ ഹാഡിൻ ഒരു ഹൈ ഫൈവ് ഹാഡിന് നൽകി. നിർഭാഗ്യവശാൽ താരത്തിന്റെ കണ്ണിലാണ് കൈ കൊണ്ടത്. ഇത് താരത്തിന്റെ കണ്ണിന് പരിക്കേൽക്കാൻ കാരണമായി.

കുറെ മണിക്കൂറുകൾ കഴിഞ്ഞാണ് താരം തിരിച്ചെത്തിയത് അന്ന് . ആഘോഷം അധികമായാൽ കുഴപ്പം ആണെന്ന് എല്ലാവരെയും ഓർമിപ്പിക്കുന്ന സംഭവമായി ഇത്.