രഞ്ജി ക്വാര്‍ട്ടണ്‍: കേരളത്തിന്റെ മത്സരം വൈകുന്നു

രഞ്ജ ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളവും വിദര്‍ഭയും തമ്മിലുള്ള മല്‍സരം വൈകുന്നു. മോശം കാലാവസ്ഥ കാരണമാണ് മല്‍സരം വൈകുന്നത്. പിച്ചിലെ നനവും മല്‍സരം തുടങ്ങുന്നതിന് തടസമാകുന്നുണ്ട്. അംപയര്‍മാര്‍ പിച്ച് പരിശോധിച്ചശേഷമാകും മല്‍സരം എപ്പോള്‍ തുടങ്ങുമെന്ന് പറയാനാകൂ.

സഞ്ജു സാംസണ്‍, ഓള്‍റൗണ്ടര്‍ ജലജ് സക്‌സേന, രോഹന്‍ പ്രേം, ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബേസില്‍ തന്പി, സിജോമോന്‍ ജോസഫ് തുടങ്ങിയവരുടെ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് കേരളം രഞ്ജി ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കുന്നത്.

ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഗുജറാത്തിനെതിരെ മാത്രമാണ് കേരളം തോല്‍വി വഴങ്ങിയത്.

അതേസമയം മറുവശത്ത് കരുത്തുറ്റ ബാറ്റിങ്-ബൗളിങ് നിരയാണ് വിദര്‍ഭയുടേത്. ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ നടത്തിയത്. ബംഗാള്‍ ഉള്‍പ്പടെയുള്ള കരുത്തരെ പരാജയപ്പെടുത്തിയാണ് വിദര്‍ഭ ക്വാര്‍ട്ടറിലെത്തിയത്.