മൊയീന്‍ അലിക്ക് അതിതീവ്ര കോവിഡ്; ജാഗ്രതയോടെ ശ്രീലങ്ക

Advertisement

ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയിന്‍ അലിയെ ബാധിച്ചത് ബ്രിട്ടനില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസാണെന്ന് ശ്രീലങ്ക. ശ്രീലങ്കന്‍ പര്യടനത്തിനു മുന്നോടിയായി നടത്തിയ ആദ്യഘട്ട പരിശോധനയിലാണ് മൊയീന്‍ അലിക്ക് കോവിഡ് പോസിറ്റീവായത്. ഒരാഴ്ച മുമ്പ് പര്യടനത്തിനായി ശ്രീലങ്കയില്‍ എത്തിയതിനു ശേഷമായിരുന്നു പരിശോധന.

അതിതീവ്ര വൈറസ് മൊയീന്‍ അലിയില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചതായി ശ്രീലങ്കന്‍ ആരോഗ്യ മന്ത്രി പറഞ്ഞു. ശ്രീലങ്കയില്‍ ആദ്യമായാണ് അതിതീവ്ര കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ഡപ്യൂട്ടി ചീഫ് എപിഡെമോളജിസ്റ്റ് ഹെമന്താ ഹെറാത്തിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

South Africa vs England - Moeen Ali vows to give his all in what remains of his international career - ExaVibes | Brings latest news and updates.അതേസമയം, മൊയീന്‍ അലിയുടെ ക്വാറന്റൈന്‍ 10 ദിവസം കൂടി നീട്ടി. ക്ഷീണം തുടരുന്നതായി മൊയിന്‍ അലി പറഞ്ഞതോടെയാണ് ഇത്. രാജ്യാന്തര ക്രിക്കറ്റ് പുനരാരംഭിച്ചതിനു പിന്നാലെ ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

Eng vs Sri Lanka, 1st Test Day 2: England enforce follow-on after bowling out Sri Lanka for 91 | Sports News,The Indian Expressമൊയിന്‍ അലിയുമായി അടുത്ത് ഇടപഴകിയ ക്രിസ് വോക്സും ക്വാറന്റൈനിലായിരുന്നു. വോക്സിന് നെഗറ്റീവ് ഫലം വന്നെങ്കിലും ആദ്യ ടെസ്റ്റിന് മുമ്പായി ടീമിനൊപ്പം ചേരുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ഇന്നാണ് ശ്രീലങ്കയ്ക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. ഗല്ലെയിലാണ് മത്സരങ്ങള്‍ നടക്കുക. 22-നാണ് രണ്ടാം ടെസ്റ്റ്.