ഈ ചാരം ചികയാൻ നിന്നാൽ ഇന്ത്യക്ക് പൊള്ളും, ഏറ്റവും മികച്ച ടീമുമായി ഇംഗ്ലണ്ട് റെഡി

ചാരമാണെന്ന് കരുതി ചികയാണ് നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പോലും എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് പോലെയാണ് ഇംഗ്ലീഷ് ടീമിന്റെ കാര്യങ്ങൾ. കഴിഞ്ഞ വർഷം മുതൽ കഴിഞ്ഞ ന്യൂസീലൻഡ് പരമ്പരക്ക് തൊട്ട് മുമ്പ് വരെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ട തന്നെ ആയിരുന്നു. ആ ചാരം ചികയാൻ വന്ന ന്യൂസിലൻഡിന് പൊള്ളൽ ഏറ്റു. മൂന്ന് മത്സരങ്ങളിലും ദയനീയമായി കിവിപട തോറ്റു .

കഴിഞ്ഞ വര്ഷം സമാപിക്കേണ്ട പരമ്പരയിലെ ഒരു മത്സരം കളിക്കാൻ ഇന്ത്യ എത്തിയിട്ടുണ്ട് ഇംഗ്ലണ്ടിൽ, അടുത്ത പണി ഇന്ത്യക്ക് കിട്ടുമോ അതോ പരമ്പര ജയിച്ച് ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

എന്തായാലും പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. കോവിഡ് ബാധിതനായ ബെന്‍ ഫോക്‌സിന് പകരം ടീമിലുള്‍പ്പെടുത്തിയ സാം ബില്ലിങ്ങ്‌സും 15 അംഗ ഇംഗ്ലീഷ് ടീമില്‍ ഇടം നേടി.

പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. പുതിയ പരിശീലകന്റെയും നായകന്റെയും കീഴിൽ അടിമുടി മാറിയ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ഇന്ത്യ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്തണമെന്ന് ഉറപ്പ്.

Read more

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, സാം ബില്ലിങ്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്സ്, ജാക്ക് ലീച്ച്, അലക്സ് ലീസ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ജാമി ഓവര്‍ട്ടന്‍, മാത്യു പോട്ട്സ്, ഒലി പോപ്പ്, ജോ റൂട്ട്.