ഇന്ത്യയ്‌ക്കെതിരായ പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ഇതിഹാസ താരം മടങ്ങിയെത്തി

ഇന്ത്യക്കെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള പ്ലെയിംഗ് ഇലവനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്സിനു കീഴില്‍ ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്.

ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ പ്ലെയിംഗ് ഇലവനില്‍ മടങ്ങിയെത്തി. താരം തിരികെ വന്നതോടെ ജാമി ഒവേര്‍ട്ടനാണ് സ്ഥാനം നഷ്ടമായി. കോവിഡില്‍ നിന്നും പൂര്‍ണമായി മുക്തനായിട്ടില്ലാത്ത വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്സിന് പകരം സാം ബില്ലിംഗ്സാണ് വിക്കറ്റ് കാക്കുന്നത്.

ആന്‍ഡേഴ്സണ്‍ വന്നതൊഴിച്ചാല്‍ കിവീസിനെതിരായ അവസാന ടെസ്റ്റിലെ ടീമില്‍ ഇംഗ്ലണ്ട് മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ജാക്ക് ലീച്ചും മാത്യു പോട്സുമാണ് സ്പിന്നര്‍മാര്‍.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവന്‍: സാക്ക് ക്രോളി, അലെക്സ് ലീസ്, ഓലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാം ബില്ലിംഗ്സ് (വിക്കറ്റ് കീപ്പര്‍), മാത്യു പോട്സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജാക്ക് ലീച്ച്, ജെയിംസ് ആന്‍ഡേഴ്സണ്‍.