ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം മാറ്റി; കാരണങ്ങള്‍ രണ്ട്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം അടുത്ത വര്‍ഷത്തേക്കു മാറ്റി. സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവില്‍ നിശ്ചയിച്ചിരുന്ന പര്യടനമാണ് മാറ്റിയത്. ഐ.പി.എല്‍, കോവിഡ് എന്നിവ കാരണമാണ് പരമ്പര മാറ്റുന്നതെന്ന് ബി.സി.സി.ഐ അറിയിച്ചു.

മൂന്ന് വീതം ഏകദിനങ്ങളും ടി20കളുമാണു പരമ്പരയില്‍ ഉള്‍പ്പെട്ടിരുന്നത്. കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയും ഉപേക്ഷിച്ചിരുന്നു. മാര്‍ച്ചില്‍ ന്യൂസിലാന്‍ഡിനെതിരാണ് ഇന്ത്യ അവസാനം കളിച്ചത്. കോവിഡ് രാജ്യത്തെ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഉടനെയൊന്നും ഒരു മത്സരം ഇന്ത്യയില്‍ പ്രതീക്ഷിക്കാനാവില്ല.

India vs New Zealand (IND vs NZ) 2nd ODI Highlights: India lose ...

കോവിഡിനെ തുടര്‍ന്ന് മൂന്നു പ്രധാനപ്പെട്ട അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ ഐ.സി.സി മാറ്റിയിരുന്നു. ഈ വര്‍ഷത്തെ ടി20 ലോക കപ്പ് കൂടാതെ 2021-ലെ ടി20 ലോക കപ്പ്, 2023-ലെ ഏകദിന ലോക കപ്പ് എന്നിവയാണ് പുനര്‍ക്രമീകരിച്ചത്. 2023 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കേണ്ടിയിരുന്ന ഏകദിന ലോക കപ്പ് ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാവും നടക്കുക.

IPL 2020: Blow For MI, CSK As BCCI Tells Franchises Teams Can ...

സെപ്റ്റംബര്‍ 19- നാണു യു.എ.ഇയില്‍ ഐ.പി.എല്‍ തുടങ്ങുന്നത്. നവംബര്‍ 10-നാണ് ഫൈനല്‍. ദുബായ്, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍.