ആ 'മാരകായുധം' കണ്ടെത്തിയത് ഇംഗ്ലണ്ടില്‍ നിന്ന്, വെളിപ്പെടുത്തലുമായി ഭുംറ

വിന്‍ഡീസിനെതിരേയുള്ള പരമ്പരയില്‍ പുതിയൊരു ആയുധം കൂടി പുറത്തെടുത്ത് ക്രിക്കറ്റ് ലോകത്തെ ഭുംറ ഞെട്ടിച്ചിരുന്നു. എതിര്‍ ബാറ്റ്സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന ഔട്ട്സ്വിങറുകളാണ് ഭുംറയുടെ കൈയ്യില്‍ നിന്നും പുറത്ത് വന്ന പുതിയ മാരകായുധം.

ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനമാണ് ഇത്രയും മികച്ച രീതിയില്‍ ടെസ്റ്റില്‍ ഔട്ട് സ്വിങറുകള്‍ എറിയാന്‍ താന്‍ പഠിച്ചതെന്നും ഭുംറ പറയുന്നു. ഔട്ട് സ്വിങറുകള്‍ നേരത്തേയും ഇടയ്ക്കു പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇതിനെ അത്ര ഗൗരവമായി എടുത്തിരുന്നില്ല. പക്ഷെ ഇംഗ്ലണ്ട് പര്യടനത്തില്‍ നന്നായി ഔട്ട് സ്വിങറുടെ എറിയാന്‍ കഴിഞ്ഞത് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. കൂടുതല്‍ ടെസ്റ്റുകളില്‍ കളിച്ചതോടെ ഇതു മൂര്‍ച്ച കൂട്ടിയെടുക്കാനും കഴിഞ്ഞതായി ഭുംറ വിശദമാക്കി.

അതെസമയം എല്ലാ രീതിയിലുള്ള ബൗളിങും കൂടി ഒരു മല്‍സരത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഒരോ പിച്ചിന്റെ സാഹചര്യം കൂടി മനസ്സിലാക്കി വേണം ബൗള്‍ ചെയ്യേണ്ടതെന്നും ഇന്ത്യയുടെ ചിന്തിക്കുന്ന ബൗളറെന്ന വിശേഷണം നേടിയെടുത്ത ഭുംറ കൂട്ടിച്ചേര്‍ത്തു.

വസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരന്വര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ബുംറയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. രണ്ടു ടെസ്റ്റുകളില്‍ നിന്നും ഒരു ഹാട്രിക്കടക്കം 13 വിക്കറ്റുകളാണ് താരം കൊയ്തത്.