ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീം റെഡി, സൂപ്പര്‍ താരം തിരിച്ചെത്തി

ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ജോസ് ബട്ട്‌ലറാണ് ഏകദിന, ടി20 ടീമുകളുടെ നായകന്‍. ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്‌സ് ഏകദിന ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ടി20 ടീമില്‍ സ്റ്റോക്‌സിനെ ഉള്‍പ്പെടുത്തിയിട്ടില്ല.

മൊയീന്‍ അലി, ലിയാം ലിവിംഗ്സ്റ്റണ്‍, ജേസണ്‍ റോയ്, ജോണി ബെയര്‍‌സ്റ്റോ തുടങ്ങിയ പ്രമുഖരെല്ലാം ഇംഗ്ലണ്ട് ടീമിലുണ്ട്. ജൂലൈ 7, 9, 10 തിയതികളിലാണ് ടി20 പരമ്പര. 12, 14, 17 തിയതികളില്‍ ഏകദിന പരമ്പര നടക്കും.

ടി20 പരമ്പരയ്ക്കുള്ള ടീം: ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ഹാരി ബ്രൂക്ക്, സാം കുറാന്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ടൈമല്‍ മില്‍സ്, മാത്യു പാര്‍ക്കിന്‍സണ്‍, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.

ഏകദിന പരമ്പയ്ക്കുള്ള ടീം: ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, ബ്രൈഡണ്‍ കാര്‍സെ, സാം കുറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, മാത്യു പാര്‍ക്കിന്‍സണ്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ഫില്‍ സാള്‍ട്ട്, ബെന്‍ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി.

ആദ്യ ടി20ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യര്‍, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, ഭുവനേശര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.

ബാക്കി ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ , ഭുവനേശ്വര്‍ കുമാര്‍, അവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്.

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, പ്രസീദ് കൃഷ്ണ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്.