ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, സൂപ്പര്‍ താരം പുറത്ത്

ടി20 ലോക കപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഓയിന്‍ മോര്‍ഗനെ നായകനാക്കി 15 അംഗ ടീമിനെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്. മൂന്ന് റിസര്‍വ് താരങ്ങളും ടീമിലുണ്ട്. സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ ടീമിലുള്‍പ്പെടുത്തിയിട്ടില്ല.

15 അംഗ ടീം: ഇയോന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയിന്‍ അലി, ജോനാഥന്‍ ബെയര്‍‌സ്റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്ട്‌ലര്‍, സാം കറന്‍, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക്ക് വുഡ്.

റിസര്‍വ് താരങ്ങള്‍: ടോം കറന്‍, ലിയാം ഡോസണ്‍, ജെയിംസ് വിന്‍സ്.

England – ICC Men's T20 World Cup 2021