ആഷസ് 2021-22: സീനിയര്‍ താരങ്ങള്‍ പരമ്പര ബഹിഷ്‌കരിച്ചേക്കും

ആഷസിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി സീനിയര്‍ താരങ്ങളുടെ നിലപാട്. കര്‍ശനമായ ക്വാറന്റീന്‍ നിയമങ്ങള്‍ മൂലം ടീമിലെ മുതിര്‍ന്ന താരങ്ങള്‍ ആഷസ് പരമ്പര ബഹിഷ്‌കരിക്കാനൊരുങ്ങുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കോവിഡുമായി ബന്ധപ്പെട്ട് കര്‍ശനമായ നിര്‍ദേശങ്ങളും നിബന്ധനകളുമാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് താരങ്ങള്‍ക്ക് നല്‍കുന്നത്. ആഷസിന് മുന്‍പായി താരങ്ങള്‍ നാലുമാസത്തോളം ഹോട്ടല്‍ മുറിയില്‍ തന്നെ കഴിയേണ്ടി വരും. താരങ്ങള്‍ക്കൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും മത്സരത്തില്‍ നിന്ന് പിന്മാറിയേക്കും.

Ashes 2021-22: ECB chief 'confident' about series going ahead after assurances from Cricket Australia - Sports News

തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ കാരണം കുടുംബത്തിനൊപ്പം സമയം ചെലവിട്ടിട്ട് നാളേറെ ആയി എന്നതും താരങ്ങളെ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങളില്ലാത്ത പക്ഷം പുതുമുഖങ്ങളെ വെച്ച് മത്സരം നടത്തുമെന്ന് ഇ.സി.ബി അറിയിച്ചു.

Ashes 2021/22: England Players Will Be Allowed To Come Back Home After Playing Three Of Five Allotted Tests - Reports - CricketAddictor

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലുള്ള 2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബര്‍ 8ന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയില്‍ ആണ് നടക്കുക. ഡിസംബര്‍ 8, 16, 26 അടുത്ത വര്‍ഷം ജനുവരി 5, 14 എന്നീ തിയതികളിലാണ് മത്സരങ്ങള്‍ നടക്കുക. അഡിലെയ്ഡ് ഓവലില്‍ ഡിസംബര്‍ 16ന് ആരംഭിയ്ക്കുന്ന രണ്ടാം മത്സരം പിങ്ക് ബോള്‍ ടെസ്റ്റായിരിക്കും. മൂന്നാം ടെസ്റ്റ് മെല്‍ബണിലും നാലാം ടെസ്റ്റ് സിഡ്‌നിയിലും അവസാന ടെസ്റ്റ് പെര്‍ത്തിലും നടക്കും.